രമേശ് ചെന്നിത്തല അയർലണ്ടിൽ; ഉമ്മൻ ചാണ്ടി അനുസ്മരണവും, ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ഉദ്ഘാടനം ചെയ്യും

ഡബ്ലിൻ : ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രവാസി മലയാളികളുടെ സംഘടനകളായ ഐ ഓ സീയുടെയും, ഓ ഐ സീ സീയുടെയും ക്ഷണം സ്വീകരിച്ചുകൊണ്ട്, മുൻ കേരള ആഭ്യന്തര വകുപ്പ് മന്ത്രിയും, മുൻ കെപിസിസി പ്രസിഡണ്ടുമായ ശ്രീ രമേശ് ചെന്നിത്തല അയർലണ്ടിലെത്തുന്നു. ഓഗസ്റ്റ് 19 ആം തീയതി ശനിയാഴ്ച വൈകിട്ട് 6:30 പി എമ്മിന് ഡബ്ലിനിലെ പാമേഴ്‌സ് ടൗണിലുള്ള സെന്റ് ലോറൻസ് സ്കൂൾ ഹാളിൽ വച്ച് നടക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണവും, തുടർന്നു നടക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ശ്രീ രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ, അയർലണ്ടിലെ മന്ത്രിമാർ അടക്കമുള്ളവർ പങ്കെടുക്കും. എല്ലാ ജനാധിപത്യ വിശ്വാസികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ആഗസ്റ്റ് 18 ന് അയർലണ്ടിലെത്തുന്ന ശ്രീ രമേശ് ചെന്നിത്തല 19, 20 തീയതികളിൽ, ഡബ്ലിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഓണാഘോഷ പരിപാടികളിലും പങ്കെടുക്കും.

വിശദവിവരങ്ങൾക്ക് :
എം എം ലിങ്ക് വിൻസ്റ്റർ- 0851667794
സാൻജോ മുളവരിക്കൽ- 0831919038
പി എം ജോർജ്കുട്ടി- 0870566531
റോണി കുരിശിങ്കൽപറമ്പിൽ- 0899566465
കുരുവിള ജോർജ്- 0894381984
ചാള്‍സൺ ചാക്കോ- 0892131784
ലിജു ജേക്കബ്- 0894500751
സോബിൻ മാത്യൂ- 0894000222
വിനു കളത്തിൽ- 0894204210

Share this news

Leave a Reply

%d bloggers like this: