കൗണ്ടി സ്ലൈഗോയിലെ Strandhill-ന് സമീപം Scarden Beg-ലുള്ള ഗ്രാമീണഭംഗിയേറിയ കോട്ടേജ് കണ്‍കുളിര്‍ക്കുന്ന കാഴ്ചയാണ്. 1995-ല്‍ പണിത, പുല്ലുമേഞ്ഞ Barmble Cottage നിലവില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ് ഉടമകള്‍. വില ഒരിത്തിരി കൂടുതലാണെങ്കിലും, പുറമെ പഴമയുടെ സൗന്ദര്യവും, ഉള്ളില്‍ എല്ലാവിധ ആഡംബര സൗകര്യങ്ങളും കോട്ടേജിനുണ്ട്.
വിശാലമായ അഞ്ച് ബെഡ്‌റൂമുകളാണ് കോട്ടേജിന് അകത്തുള്ളത്. എല്ലാത്തിനും പ്രത്യേകം ബാത്‌റൂമുകളുമുണ്ട്.

അകത്ത് കയറിയയുടന്‍ എത്തിച്ചേരുന്ന വലിയ ഹാളില്‍ തണുപ്പുകാലത്ത് തീ കായാനായി നെരിപ്പോട് പണിതിരിക്കുന്നു. നിലത്ത് ഒറിജിനല്‍ ഫ്‌ളാഗ് സ്റ്റോണുകള്‍ പതിക്കുകയും, മേല്‍ക്കൂരയില്‍ മരംകൊണ്ടുള്ള ബീമുകള്‍ നിര്‍മ്മിച്ചിക്കുകയും ചെയ്തിട്ടുണ്ട്.
ഗ്യാലറി സ്റ്റൈലിലുള്ള സ്റ്റെയര്‍കേസാണ് മറ്റൊരു ആകര്‍ഷണം. സ്റ്റെയര്‍കേസിന് വലതുഭാഗത്തായി ഡ്രോയിങ് റൂം ഉണ്ട്. മനോഹരമായ പൂന്തോട്ടത്തിലേയ്ക്ക് തുറക്കുന്ന പഴമയെ പുല്‍കിനില്‍ക്കുന്ന ജനാലകളാണ് ഇവിടെ.

15 മീറ്റര്‍ നീളമുള്ള കിച്ചണ്‍, എല്ലാവിധ സൗകര്യങ്ങളോടും കൂടിയതാണ്.
കോട്ടേജിലെ മൂന്ന് ബെഡ്‌റൂമുകളില്‍ വാക്ക്-ഇന്‍ വാര്‍ഡ്രോബും പണിതിട്ടുണ്ട്.
Strandhill തീരത്ത് നിന്നും നടക്കാവുന്ന ദൂരം മാത്രമാണ് 0.52 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന Barmble Cottage-ലേയ്ക്ക്. സ്ലൈഗോ എയര്‍പോര്‍ട്ടില്‍ നിന്നും 2.6 കി.മീ ദൂരം മാത്രമേ ഇവിടേയ്ക്ക് ഉള്ളൂ. നിലവില്‍ കോട്ടേജിലുള്ള ഫര്‍ണ്ണിച്ചറടക്കം കോട്ടേജ് വാങ്ങാവുന്നതാണ്. വില 1.15 മില്യണ്‍ യൂറോ.
