വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ സമരം കാരണം അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളില്‍ ബോയില്‍ വാട്ടര്‍ നോട്ടീസ്. ഇന്ന് (ഓഗസ്റ്റ് 2) മുതല്‍ ഓഗസ്റ്റ് 4 വരെ വാട്ടര്‍ഫോര്‍ഡ്, ടിപ്പററി, കോര്‍ക്ക് എന്നിവിടങ്ങളിലെ ഏതാനും പ്രദേശങ്ങളിലാണ് Uisce Éireann മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ബോയില്‍ വാട്ടര്‍ നോട്ടീസ് നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ ചുവടെ:
Adamstown, Stradbally, Ballylaneen, Crotty’s Lake, Glenary, Poulavanogue, Glashaboy.
സമരം തീര്‍ന്നാലും ഏതാനും ദിവസത്തേയ്ക്ക് ബോയില്‍ വാട്ടര്‍ നോട്ടീസ് നിലനില്‍ക്കും.
വെള്ളം ലഭിക്കുമെങ്കിലും കുടിക്കാനോ, പാചകത്തിനോ ഉപയോഗിക്കാന്‍ മാത്രം ശുദ്ധി ഉള്ളതായിരിക്കില്ല. അതിനാല്‍ വെള്ളം തിളപ്പിച്ചാറ്റിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതിന് പുറമെ അറ്റകുറ്റ പണികള്‍ കാരണം വാട്ടര്‍ഫോര്‍ഡ്, ടിപ്പററി, കോര്‍ക്ക്, കെറി, സൗത്ത് ഡബ്ലിന്‍, കാര്‍ലോ എന്നിവിടങ്ങളില്‍ പൈപ്പില്‍ നിന്നും ലഭിക്കുന്ന വെള്ളത്തിന് സ്പീഡ് കുറയുകയും ചെയ്യും.