ഐസ്ക്രീമും കേക്കും ഇഷ്ടമാണോ? എങ്കിൽ കാത്തിരിക്കുന്നത് ഈ രോഗം

മധുരം ചേര്‍ത്ത (added sugars) ഭക്ഷണങ്ങള്‍ കഴിക്കുന്നവരില്‍ മൂത്രത്തില്‍ കല്ല് അഥവാ കിഡ്‌നി സ്‌റ്റോണ്‍ വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം. സോഫ്റ്റ് ഡ്രിങ്കുകള്‍, ഐസ്‌ക്രീം, കേക്കുകള്‍ തുടങ്ങി പഞ്ചസാര ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നവരിലാണ് ഈ അപകടമുള്ളതെന്ന് ചൈനയിലെ North Sichuan Medical College നടത്തിയ പഠനം പറയുന്നു. ഭക്ഷണത്തില്‍ പ്രകൃത്യാ അടങ്ങിയിരിക്കുന്ന മധുരത്തിന് പുറമെ ചേര്‍ക്കുന്ന മധുരത്തെയാണ് added sugars എന്ന് പറയുന്നത്.

ഏഷ്യക്കാര്‍, അമേരിക്കയിലെ സ്വദേശികളായ ആളുകള്‍ എന്നിവരിലാണ് രോഗം വരാനുള്ള സാധ്യത അധികമെന്നും ആരോഗ്യമാസികയായ Frontiers-ല്‍ പ്രസിദ്ധീകരിച്ച പഠനഫലം പറയുന്നു. ഇതില്‍ തന്നെ മറ്റുള്ളവരെ അപേക്ഷിച്ച് കിഡ്‌നി സ്റ്റോണ്‍ പിടിപെടാനുള്ള സാധ്യത 40% കൂടുതല്‍ അമേരിക്കക്കാരിലാണ്. Dr Shan Yin ആണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അതേസമയം എന്തുകൊണ്ടാണ് പഞ്ചസാര ചേര്‍ത്ത ഭക്ഷണങ്ങള്‍ കിഡ്‌നി സ്റ്റോണിന് കാരണമാകുന്നത് എന്ന് ഗവേഷണത്തില്‍ വ്യക്തമായിട്ടില്ല.

Added sugars ഉള്ള ഭക്ഷണം വളരെ കുറഞ്ഞ അളവില്‍ കഴിക്കുന്നതാവും വൃക്കയുടെ ആരോഗ്യ.ത്തിന് നല്ലതെന്ന് പഠനം ഓര്‍മ്മിപ്പിക്കുന്നു. ഇതിന് പുറമെ പൊണ്ണത്തടി, പ്രമേഹം, inflammatory bowel disease എന്നിവയും മധുരം ചേര്‍ത്ത ഭക്ഷണം കഴിക്കുന്നത് മൂലമുണ്ടാകുന്ന രോഗങ്ങളാണ്.

Share this news

Leave a Reply

%d bloggers like this: