കുടുംബങ്ങൾക്കായുള്ള ഏകദിന സെമിനാർ ഡബ്ലിനിൽ 

മാതാപിതാക്കളും കുട്ടികളും എന്ന വിഷയത്തിൽ, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയറും,   ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകയുമായ 

സിസ്റ്റർ ആൻ മരിയ SH നയിക്കുന്ന ഏകദിന സെമിനാർ താല ചർച്ച് ഓഫ് ഇൻ കാർനേഷനിൽ  വെച്ച്  ഓഗസ്റ്റ് 26 ശനിയാഴ്ച്ച നടത്തപ്പെടുന്നു. രാവിലെ 9:15 ന് ജപമാലയോടെ ആരംഭിക്കുന്ന സെമിനാറിനോടനുബന്ധിച്ച് വിശുദ്ധ കുർബാനയും കുടുംബങ്ങൾക്കായുള്ള പ്രത്യേക ആരാധനയും ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് 4 മണിയോടെ സെമിനാർ അവസാനിക്കും. ഡബ്ലിൻ പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ സെമിനാർ മാതാപിതാക്കളെ ഉദ്ദേശിച്ചാണെങ്കിലും കുട്ടികൾക്കും  പങ്കെടുക്കാവുന്നതാന്നെന്നു ഭാരവാഹികൾ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: