ഇന്ത്യ ദിനോസറുകളുടെ സ്വന്തം നാടോ? തെളിവുകൾ ഇതാ…!

രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ നിന്നും നീണ്ട കഴുത്തുള്ള, സസ്യഭോജിയായ ദിനോസറിന്റേത് (dicraeosaurid dinosaur) എന്ന് കരുതപ്പെടുന്ന ഫോസില്‍ അവശിഷ്ടം കണ്ടെടുത്തു. IIT-Roorkee-ല്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാരുടെ സംഘവും Geological Survey of India (GSI)-യും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ഇന്ത്യ ദിനോസര്‍ പരിണാമത്തിന്റെ മര്‍മ്മപ്രധാന കേന്ദ്രമായിരുന്നു എന്നതിന് ബലം കൂട്ടുന്ന തെളിവ് ലഭിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര ജേണലായ ‘Scientific Reports-‘ലാണ്് ഈ ഗവേഷണം സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശാസ്ത്രലോകം ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത 167 മില്യണ്‍ വര്‍ഷം മുന്‍പ് നിലനിന്നിരുന്ന ഒരു പുതിയ ഇനം ദിനോസറുകളാണ് ഇവയെന്നാണ് കരുതുന്നത്. ജയ്‌സാല്‍മീറിലെ പറകളില്‍ നിന്നാണ് ഫോസില്‍ കണ്ടെത്തിയത്.

Tharosaurus Indicus ചിത്രകാരന്റെ ഭാവനയിൽ

‘Tharosaurus indicus’ എന്നാണ് ഈ ദിനോസറുകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. പേരിലെ ആദ്യഭാഗം, അവശിഷ്ടം കണ്ടെടുത്ത ഥാര്‍ മരുഭൂമിയെയും, രണ്ടാം ഭാഗം കണ്ടെടുത്ത രാജ്യമായ ഇന്ത്യയെയും പ്രതിനിധാനം ചെയ്യുന്നതാണ്.

ശാസ്ത്രഞ്ജരുടെ അറിവില്‍ ഇതുവരെയും ഇത്തരത്തില്‍ പെടുന്ന ദിനോസറുകളുടെ ഫോസില്‍ അവശിഷ്ടങ്ങള്‍ വടക്കന്‍, തെക്കന്‍ അമേരിക്കയിലും, ആഫ്രിക്കയിലും, ചൈനയിലും മാത്രമേ കണ്ടെത്തിയിരുന്നുള്ളൂ. ഇന്ത്യയില്‍ നിന്നും ഇതാദ്യമായാണ് ഇത്തരം ദിനോസറുകളുടെ ഫോസില്‍ ലഭിക്കുന്നത്.

ലോകത്ത് dicraeosaurid ഇനത്തില്‍പെട്ട ദിനോസറുകളുടെ ഏറ്റവും പഴക്കമേറിയ ഫോസിലാണ് ജയ്‌സാല്‍മീറില്‍ നിന്നും കണ്ടെത്തിയ 167 മില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ഫോസില്‍. മാത്രമല്ല diplodocoid വിഭാഗത്തിലുള്ള (dicraeosaurid-ഉം മറ്റ് ഇനങ്ങളും ഉള്‍പ്പെടുന്ന വലിയ വിഭാഗം) ഏറ്റവും പഴയ ഫോസിലും ഇതുതന്നെ. ഇതിന് മുമ്പ് ചൈനയില്‍ നിന്നും കണ്ടെത്തിയ 166-164 മില്യണ്‍ വര്‍ഷം പഴക്കമുള്ള ഫോസിലുകളായിരുന്നു ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും കാലപ്പഴക്കം ചെന്ന dicraeosaurid ഫോസില്‍.

Share this news

Leave a Reply

%d bloggers like this: