അടിയുടെ പൊടിപൂരം; ആർഡിഎക്സ് ട്രെയ്‌ലർ ട്രെൻഡിങ് ലിസ്റ്റിൽ

അടിയുടെ പൊടിപൂരവുമായി ആര്‍ഡിഎക്‌സ് ട്രെയിലര്‍ ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായാണ് തിയറ്ററുകളിലെത്തുക. മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് നിര്‍മ്മാണം. കെജിഎഫ്, ലിയോ മുതലായ സിനിമകള്‍ക്ക് സംഘട്ടനം നിര്‍വ്വഹിച്ച അന്‍പറിവാണ് ആര്‍ഡിഎക്‌സിനായി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നതെന്നതും പ്രത്യേകതയാണ്.

കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരു മാസ് ആക്ഷന്‍ ചിത്രമായിരിക്കും ആര്‍ഡിഎക്‌സ് എന്ന് സൂചന നല്‍കുന്നതാണ് ട്രെയിലര്‍. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം 12 ലക്ഷത്തിലേറെ കാഴ്ചക്കാരുമായി യൂട്യൂബില്‍ ട്രെന്‍ഡിങ് ആയിരിക്കുകയാണ് ട്രെയിലര്‍.

ലാല്‍, ബാബു ആന്റണി, ബൈജു സന്തോഷ്, മാലാ പാര്‍വതി എന്നിവരും പ്രധാനകഥാപാത്രങ്ങളായ ചിത്രത്തില്‍ മഹിമ നമ്പ്യാര്‍, ഐമ റോസ്മി സെബാസ്റ്റിയന്‍ എന്നിവരാണ് നായികമാര്‍. ചിത്രത്തിന് തിരക്കഥയും, സംഭാഷണവുമൊരുക്കിയിരിക്കുന്നത് ഷബാസ് റഷീദ്, ആദര്‍ശ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഛായാഗ്രഹണം അലക്‌സ് ജെ. പുളിക്കല്‍, സംഗീതം സാം സിഎസ്, എഡിറ്റിങ് ചമന്‍ ചാക്കോ. ട്രെയിലര്‍ കാണാം:

Share this news

Leave a Reply

%d bloggers like this: