ഡബ്ലിനില്‍ മയക്കുമരുന്ന് കടത്താനായി ഈ സ്‌കൂട്ടര്‍ ഉപയോഗിച്ച് പുതിയ തന്ത്രം. ഡബ്ലിന്‍ സിറ്റി സെന്ററില്‍ പട്രോളിംഗിനിടെയാണ് 60,000 യൂറോയുടെ മയക്കുമരുന്നുമായി യാത്ര ചെയ്ത ചെറുപ്പക്കാരനെ ഗാര്‍ഡ അറസ്റ്റ് ചെയ്തത്. ഡബ്ലിന്‍ ക്രൈം റെസ്‌പോണ്‍സ് ടീം വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ Talbot Street-ല്‍ വച്ച് 5,000 യൂറോ വിലയുള്ള മയക്കുമരുന്നുകളുമായാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ 55,000 യൂറോ വിലവരുന്ന കൊക്കൈന്‍, കഞ്ചാവ്, ഡയാമോര്‍ഫിന്‍, MDMA,LSD തുടങ്ങിയവ കൂടി വീട്ടില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു.
ക്രിമിനല്‍ ജസ്റ്റിസ് ആക്റ്റ് 1996 സെക്ഷന്‍ 2 (ഡ്രഗ് ട്രാഫിക്കിങ്) പ്രകാരം അറസ്റ്റ് ചെയ്ത് പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി.