സംവിധാനം പ്രിഥിരാജ്; മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ശിവരാജ് കുമാര്‍

നെല്‍സണ്‍ സംവിധാനം നിര്‍വഹിച്ച് സ്റ്റൈല്‍മന്നന്‍ രജനീകാന്ത് പ്രധാനവേഷത്തിലെത്തിയ ചിത്രം ജയിലറിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍, അന്തരിച്ച കന്നഡ താരം പുനീത് കുമാറിന്‍റെ സഹോദരനാണ് ഇദ്ദേഹം. മോഹന്‍ലാല്‍,രമ്യാകൃഷ്ണന്‍,ജാക്കിഷ്രോഫ്‌,വിനായകന്‍ തുടങ്ങിയ വന്‍ താരനിരതന്നെ ഉണ്ടായിരുന്ന ചിത്രത്തില്‍ നരസിംഹ എന്ന കാമിയോ റോളിലൂടെ മലയാളികളെ കയ്യിലെടുത്തിരിക്കുകയാണ് ശിവരാജ് കുമാര്‍.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ശിവരാജ് കുമാര്‍ ആദ്യമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു എന്നതാണ്. മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും സംവിധായകനും നിര്‍മാതാവുമെല്ലാമായ പ്രിഥിരാജ് സുകുമാരന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘ടൈസന്‍’ എന്ന ചിത്രത്തില്‍ ഇദ്ദേഹം പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രിഥിരാജുമായി ഒരു ചിത്രം ചെയ്യാനുള്ള ചര്‍ച്ചകളില്‍ ആണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ശ്രീനി സംവിധാനം ചെയ്യുന്ന ഗോസ്റ്റ് ആണ് ശിവരാജ് കുമാറിന്‍റെ അടുത്ത ചിത്രം. തെലുങ്ക്, തമിഴ്,മലയാളം,ഹിന്ദി തുടങ്ങിയ അഞ്ച് ഭാഷകളിലായി ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തില്‍ വില്ലനായി വേഷമിടുന്നത് മലയാളത്തിന്‍റെ സ്വന്തം ജയറാം ആണ്. സന്ദേശ് പ്രൊഡക്ഷന്‍റെ ബാനറില്‍ സന്ദേശ് നാഗരാജാണ് ചിത്രത്തിന്റെ നിര്‍മാണം.

Share this news

Leave a Reply

%d bloggers like this: