Wicklow- യിൽ താമസസ്ഥലത്ത് കയറി സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ കൗമാരക്കാരന്‍ അറസ്റ്റില്‍

Co Wicklow-ൽ താമസ സ്ഥലത്ത് കടന്നുചെന്ന് സ്ത്രീയെ ആക്രമിച്ച കൗമാരക്കാരൻ പിടിയിൽ. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു Greystones-ലെ വീട്ടിൽ 40 ലേറെ പ്രായമുള്ള സ്ത്രീക്ക് നേരെ ആക്രമണം നടന്നത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ ചികിത്സക്കായി St Vincent’s ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിടിയിലായ കൗമാരക്കാരനെ Wicklow- യിലെ ഗാര്‍ഡ സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തി തടവില്‍ വച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെന്ന്‍ അന്വേഷണസംഘം അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: