കോർക്കിലെ Ironman Competition-നിടെ രണ്ട് പേർ മുങ്ങിമരിച്ചു

കൗണ്ടി കോര്‍ക്കിലെ Ironman Competition-ല്‍ പങ്കെടുക്കവേ രണ്ട് മത്സരാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കോര്‍ക്കിലെ Youghal-ല്‍ ഞായറാഴ്ച നടന്ന കോംപറ്റീഷന്റെ ഭാഗമായുള്ള നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കവേയായിരുന്നു അപകടം. ഇരുവരെയും വെള്ളത്തില്‍ നിന്നും പുറത്തെടുത്തെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു.

കാനഡയിലെ ടൊറന്റോ സ്വദേശിയായ Ivan Chittenden (64), യു.കെയില്‍ താമസിക്കുന്ന Co Meath സ്വദേശിയായ Brendan Wall (40-ലേറെ പ്രായം) എന്നിവരാണ് മരിച്ചത്.

Claycastle Beach-ല്‍ നടക്കുന്ന മത്സരത്തില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തിരുന്നത്. 1.7 കി.മീ നീന്തലിനിടെയായിരുന്നു അപകടം.

സൈക്ലിങ്, നീന്തല്‍, ഓട്ടം എന്നിങ്ങനെ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ടതാണ് Iroman Competition. 70.3 മൈല്‍, 223.6 കി.മീ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിരുന്നു മത്സരം നടന്നത്. ഇതില്‍ 70.3 കി.മീ റേസില്‍ പങ്കെടുക്കുകയായിരുന്നു Ivan-ഉം, Brenden-ഉം. ഈ മത്സരം ശനിയാഴ്ചയായിരുന്നു നടത്തേണ്ടിയിരുന്നതെങ്കിലും, ബെറ്റി കൊടുങ്കാറ്റ് കാരണം ഞായറാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: