വൈദ്യുതി ബില്ലിൽ 100 യൂറോ കുറയും; അയർലണ്ടിലെ വീടുകളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി എത്തിക്കാൻ Yuno Energy

അയർലണ്ടിലെ വീടുകളിൽ ഏറ്റവും കുറഞ്ഞ വിപണി നിരക്കില്‍ വൈദ്യുതി എത്തിക്കും എന്ന വാഗ്ദാനവുമായി Yuno Energy. മൂന്നു വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു പുതിയ കമ്പനി ഇത്തരത്തില്‍ ഒരു വാഗ്ദാനവുമായി എത്തിയിരിക്കുന്നത്. 2024-2025 വര്‍ഷത്തോടെ തങ്ങള്‍ വാതക വിപണിയിലേക്കും ഇറങ്ങുമെന്ന പ്രഖ്യാപനവും ഇവര്‍ നടത്തിയിട്ടുണ്ട്.

അയര്‍ലണ്ടില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രീപേപവറിന്‍റെ ഒരു ഉപസ്ഥാപനമാണ് Yuno Energy. എങ്കിലും ഇത് ഒരു ബില്‍പേ സേവനം വാഗ്ദാനം ചെയ്യുകയും, വ്യത്യസ്ത സ്ഥാപനമായി പ്രവര്‍ത്തിക്കുകയും ചെയ്യും.

യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി വില ഈടാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് അയര്‍ലണ്ട്. ശരാശരിയേക്കാള്‍ 80% കൂടുതലാണ് അയര്‍ലണ്ടിന്‍റെ വൈദ്യുതി നിരക്ക്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ആണ് കമ്പനി ഇങ്ങനെ ഒരു ആശയം മുന്നോട്ട് കൊണ്ടുവന്നത്.

ഒരു വര്‍ഷത്തേക്കുള്ള നിശ്ചിത നിരക്കോ അല്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് വേര്യബിള്‍ നിരക്കോ ഏത് വേണമെന്ന് വീട്ടുകാര്‍ക്ക് തീരുമാനിക്കാം. വര്‍ഷത്തേക്ക് നിശ്ചിത നിരക്ക് തിരഞ്ഞെടുക്കുന്നവര്‍ക്ക് യൂണിറ്റ് വില വര്‍ഷം വെറും 38-സെന്‍റിന്(വാറ്റ് 9% അടക്കം) മുകളില്‍ മാത്രമേ വരുന്നുള്ളൂ.

ഈ സൌകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് വര്‍ഷത്തില്‍ ജനങ്ങളുടെ വൈദ്യുത ബില്ലില്‍ നിന്നും ഏറ്റവും കുറഞ്ഞത് 100 യൂറോ എങ്കിലും ലാഭമുണ്ടാക്കാന്‍ സഹായിക്കും. യൂനോ എനര്‍ജിയെ അയര്‍ലണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനിയാക്കി മാറ്റുന്നതും ഈ കാരണങ്ങള്‍ തന്നെയാണ്.

ഇത് മറ്റ് ഊര്‍ജ്ജ കമ്പനികള്‍ക്ക് കൂടി ഊര്‍ജ്ജ വിലയില്‍ മാറ്റം വരുത്തുന്നതിന് പ്രചോദനമാകുമെന്നാണ് താന്‍ കരുതുന്നതെന്ന് Communication at price comparison site bonkers തലവന്‍ Daragh Cassidy വാര്‍ത്തകളോട് പ്രതികരിക്കവേ പറഞ്ഞു. 

Share this news

Leave a Reply

%d bloggers like this: