അപകടങ്ങൾ തുടർക്കഥയാകുന്നു; Portlaoise-ൽ കാറിടിച്ച് 3 വയസുകാരിക്ക് ദാരുണാന്ത്യം

Co Laois-ല്‍ കാറിടിച്ച് കാല്‍നടയാത്രക്കാരിയായ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. ബുധനാഴ്ച ഉച്ചയ്ക്ക് 1.15-ഓടെ Portlaoise-ലെ Fairgreen-ലുള്ള Cosby Avenue-വില്‍ വച്ചാണ് നടന്നുപോകുകയായിരുന്ന Rosaleen McDonagh എന്ന പെണ്‍കുട്ടിയെ കാര്‍ ഇടിച്ചത്. പരിക്കേറ്റ റോസലീനെ Midland Regional Hospital-ല്‍ എത്തിച്ചെങ്കിലും, പിന്നീട് മരിച്ചു.

അപകടം നടന്ന സ്ഥലം ശാസ്ത്രീയ പരിശോധനക്കായി സംരക്ഷിച്ചിരിക്കുകയാണ്.

സംഭവത്തിന്‌ ദൃക്സാക്ഷികളായവരോ, അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞവരോ അല്ലെങ്കില്‍ സംഭവത്തെ കുറിച്ച് അറിവുള്ളവരോ ആയി ആരെങ്കിലും ഉണ്ടെങ്കില്‍ 057-867 4100 എന്ന നമ്പറില്‍ Portlaoise ഗാര്‍ഡ സ്റ്റേഷനിലോ, അല്ലെങ്കില്‍ 1800-666 111 എന്ന രഹസ്യ സ്വഭാവ നമ്പറിലോ, തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ വിവരങ്ങള്‍ അറിയിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: