മാനം തെളിഞ്ഞേ നിന്നാൽ… അയർലണ്ടിൽ ചൂടെത്തുന്നു; 26 ഡിഗ്രി വരെ താപനില ഉയരും

അയര്‍ലണ്ടില്‍ പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങിയ ഈയാഴ്ച അന്തരീക്ഷതാപനില 26 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ ഇത്തരത്തില്‍ പതിവിലുമധികം ചൂട് രാജ്യത്തനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

തണുപ്പേറിയ ജൂലൈയ്ക്കും, മഴയും വെയിലും മാറിമറിഞ്ഞ ഓഗസ്റ്റിനും ശേഷം മാനം തെളിയുന്നതിന്റെ ആവേശത്തിലാണ് അയര്‍ലണ്ടുകാര്‍. രണ്ട് മാസത്തെ അവധിക്ക് ശേഷം കുട്ടികള്‍ തിരികെ സ്‌കൂളുകളിലെത്തുന്നതും ഈ ഉല്ലാസത്തിന്റെ ദിനങ്ങളിലാണ്.

യൂറോപ്പ് വന്‍കരയിലെ കൂടിയ മര്‍ദ്ദവും, അറ്റ്‌ലാന്റിക്കിലെ കുറഞ്ഞ മര്‍ദ്ദവുമാണ് അയര്‍ലണ്ടില്‍ ഈ സുഖരമായ കാലാവസ്ഥയ്ക്ക് കാരണം. പകലിന് പുറമെ രാത്രിയിലും ചൂട് ലഭിക്കും.

ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ തെളിഞ്ഞ കാലാവസ്ഥയ്ക്ക് ശേഷം വ്യാഴാഴ്ച വെയിലിനൊപ്പം മഴച്ചാറ്റലിന് സാധ്യതയുണ്ട്. ഇടിമിന്നിലും ഉണ്ടായേക്കാം. ചിലയിടങ്ങളില്‍ മഴ ശക്തമാകാനും സാധ്യതയുണ്ട്.

വെള്ളിയാഴ്ച ആകാശം പൊതുവെ മേഘാവൃതമായിരിക്കും. താപനില 24 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും.

വാരാന്ത്യത്തിലും ചൂടേറിയ കാലാവസ്ഥയായിരിക്കുമെങ്കിലും, ചാറ്റല്‍ മഴയും പെയ്‌തേക്കാം.

Share this news

Leave a Reply

%d bloggers like this: