പറഞ്ഞാൽ മനസിലാകില്ല; അയർലണ്ടിലെ National Slow Down Day-യിൽ തോന്നിവാസം കാട്ടി ഡ്രൈവർ

അയര്‍ലണ്ടില്‍ National Slow Down Day-യില്‍ തോന്നിവാസം കാട്ടി ഡ്രൈവര്‍. രാജ്യത്ത് റോഡപകട മരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷിതമായ വേഗതയില്‍ വാഹനമോടിക്കുക എന്ന സന്ദേശത്തോടെ ഗാര്‍ഡ തിങ്കളാഴ്ച National Slow Down Day ആചരിച്ചത്. എന്നാല്‍ ഈ ഉപദേശങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിയാണ് Westmeath-ലെ M6-ല്‍ ഒരാള്‍ 120 കി.മീ വേഗപരിധിയുള്ള റോഡില്‍ 155 കി.മീ വേഗത്തില്‍ കാറോടിച്ചത്.

രാജ്യത്ത് ഇതുവരെ റോഡപകടങ്ങളില്‍ 127 പേരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം 25 പേര്‍ക്ക് റോഡില്‍ ജീവന്‍ നഷ്ടമായി.

അമിതവേഗമാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നതെന്ന് വ്യക്തമാക്കിയ ഗാര്‍ഡ, ഇതിനെതിരെ ബോധവല്‍ക്കരണം നടത്താനാണ് കൂടുതല്‍ ചെക്ക് പോയിന്റുകളോടെ National Slow Down Day ആചരിച്ചത്. ഈ ദിവസം മാത്രമല്ല, എല്ലാ ദിവസവും സുരക്ഷിതമായ വേഗതയില്‍ വാഹനമോടിക്കുക എന്നതായിരുന്നു ഈ ദിനത്തിന്റെ ലക്ഷ്യമെന്ന് ഗാര്‍ഡയുടെ റോഡ് പൊലീസിങ് അസിസ്റ്റന്റ് കമ്മിഷണറായ Paula Hillman പറഞ്ഞു.

റോഡ് പരിശോധനയ്ക്കുള്ള ഗാര്‍ഡകളുടെ എണ്ണക്കുറവും നിയമങ്ങള്‍ കൃത്യമായി പരിപാലിക്കുന്നതിന് തടസമാകുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

തിങ്കളാഴ്ച പരിശോധന തുടങ്ങി ആദ്യത്തെ രണ്ട് മണിക്കൂറിനുള്ളില്‍ GoSafe വഴി 15,786 വാഹനങ്ങളുടെ വേഗതയാണ് പരിശോധിച്ചത്. ഇതില്‍ 50 എണ്ണം അമിതവേഗതയിലായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: