മെഡിക്കൽ പശ്ചാത്തലത്തിൽ ഒരു ഹൊറർ ത്രില്ലർ; ഷാജി കൈലാസിന്റെ ‘ഹണ്ട്’ ട്രെയിലർ പുറത്തിറങ്ങി

ഭാവനയെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് അണിയിച്ചൊരുക്കുന്ന ‘ഹണ്ട്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സാധാരണ ഷാജി കൈലാസ് ചിത്രങ്ങളില്‍ നിന്നും വത്യസ്തമായി ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. മെഡിക്കല്‍ ക്യാമ്പസ്‌ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകരെ ഭയത്തിന്റെയും, ആകാംക്ഷയുടെയും മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലാണ് പുറത്തിറക്കിയിരിക്കുന്നത്.

അദിതി രവി, രാഹുല്‍ മാധവ്, അജ്മല്‍ അമീര്‍, അനു മോഹന്‍, ചന്തു നാഥ്, രഞ്ജി പണിക്കര്‍, ഡെയ്ന്‍ ഡേവിഡ്, നന്ദു, വിജയകുമാര്‍, ജി സുരേഷ് കുമാര്‍, ബിനു പപ്പന്‍, കോട്ടയം നസീര്‍, പത്മരാജ് രതീഷ്‌, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യ നായര്‍, സോനു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിഖില്‍ ആന്റണി ആണ്.ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജാക്സണ്‍ ജോണ്‍സണും എഡിറ്റിംഗ് അജാസ് മുഹമ്മദുമാണ്. ചിത്രത്തില്‍ സന്തോഷ്‌ വര്‍മ്മ, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് കൈലാസ് മേനോനാണ്. നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്‍റ്.

ട്രെയിലർ കാണാം: 

Share this news

Leave a Reply

%d bloggers like this: