അയർലണ്ടിൽ 50 പേർക്ക് ജോലി നൽകുമെന്ന് Integrity360

സൈബര്‍ സെക്യൂരിറ്റി കമ്പനിയായ Integrity360, അയര്‍ലണ്ടില്‍ 50 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഡബ്ലിനില്‍ നിര്‍മ്മിക്കാനിരിക്കുന്ന പുതിയ security operations centre (SOC)-മായി ബന്ധപ്പെട്ടാണ് സാങ്കേതിക വിദഗ്ദ്ധര്‍ അടക്കമുള്ളവര്‍ക്ക് ജോലി ലഭിക്കുക.

നിലവില്‍ കമ്പനിക്കായി 100 പേരോളം അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനിടെ നടത്തുന്ന 8 മില്യണ്‍ യൂറോയുടെ നിക്ഷേപത്തോടെ ആകെ ജോലിക്കാരുടെ എണ്ണം 200 ആക്കി ഉയര്‍ത്തുമെന്നും കമ്പനി പറയുന്നു. സൈബര്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടന്റ്‌സ്, അനലിസ്റ്റുകള്‍, ആര്‍ക്കിടെക്ടുകള്‍ എന്നീ തസ്തികകളിലേയ്ക്കാകും നിയമനങ്ങള്‍ കൂടുതലും.

ഡബ്ലിനിലെ Sandyford-ല്‍ നിര്‍മ്മിക്കുന്ന 16,000 ചതുരശ്ര അടിയിലുള്ള കെട്ടിടം കമ്പനിയുടെ ഏറ്റവും വലിയ SOC ആണ്. യൂറോപ്പിലെമ്പാടുമായി 2,000-ഓളം കമ്പനികളാണ് Integrity60-യുടെ സേവനം ഉപയോഗപ്പെടുത്തുന്നത്.

Share this news

Leave a Reply

%d bloggers like this: