അയർലണ്ടിലെ Lidl സ്റ്റോറിൽ നിന്നും പണം നൽകാതെ പാനീയം എടുത്ത് കുടിച്ചു; പിരിച്ചുവിടപ്പെട്ട ജോലിക്കാരന് 4,000 യൂറോ നഷ്ടപരിഹാരം

അയര്‍ലണ്ടില്‍ പണം നല്‍കാതെ പ്രോട്ടീന്‍ ഡ്രിങ്ക് കുടിച്ചതിന്റെ പേരില്‍ ജോലിക്കാരനെ പുറത്താക്കിയ സംഭവത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റ് കമ്പനിയായ Lidl-ന് തിരിച്ചടി. Lidl-ന്റെ Gorey-യിലുള്ള സ്‌റ്റോറില്‍ വച്ചാണ് Sean O’Reilly എന്ന ജോലിക്കാരന്‍ Yakult probiotic drinks എന്ന പേരിലുള്ള പാനീയം എടുത്ത് കുടിച്ചത്. ഇദ്ദേഹം ഈ സ്‌റ്റോറിലെ ജോലിക്കാരനായിരുന്നു.

പണം നല്‍കാതെയാണ് O’Reilly പാനീയം എടുത്തതെന്ന് കാട്ടി Lidl, ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. 2020 ഡിസംബര്‍ 28-ന് നടന്ന സംഭവത്തില്‍, ജോലിക്കാരനായ O’Reilly പരാതിയുമായി Workplace Relations Commission (WRC) സമീപിച്ചതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ അനുകൂല വിധി വന്നിരിക്കുന്നത്.

പണം നല്‍കാതെ പാനീയം കുടിച്ചു എന്നത് ജോലിക്കാരനെ പിരിച്ചുവിടാന്‍ തക്ക കാരണമെല്ലെന്ന് പറഞ്ഞ കമ്മിഷന്‍, ഇദ്ദേഹം അത് ആവര്‍ത്തിക്കാതിരിക്കാന്‍ ഇതിലും കുറഞ്ഞ നടപടിയെടുക്കാമായിരുന്നുവെന്നും വ്യക്തമാക്കി. തുര്‍ന്ന് O’Reilly-ക്ക് 4,000 യൂറോ നഷ്ടപരിഹാരം നല്‍കാനും കമ്മിഷന്‍ Lidl-നോട് ഉത്തരവിട്ടു.

അതേസമയം പാക്കറ്റിന് കേടുപാട് വന്നത് കാരണം വില്‍ക്കാതെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച പാനീയങ്ങളുടെ ബോട്ടിലുകളാണ് O’Reilly ഒരെണ്ണം കുടിക്കുകയും, കുറച്ചെണ്ണം സഹപ്രവര്‍ത്തകര്‍ക്ക് നല്‍കുകയും ചെയ്തത്. സഹപ്രവര്‍ത്തകര്‍ ക്ഷീണിതരായി ഇരിക്കുന്നത് കൊണ്ടും, ഈ ബോട്ടിലുകള്‍ വില്‍ക്കാതെ മാറ്റിവയ്ക്കാന്‍ ഉദ്ദേശിച്ചവയായിരുന്നതിനാലുമാണ് താന്‍ അതെടുത്തതെന്നും O’Reilly, WRC-യെ ബോധിപ്പിച്ചു. ഇവയെടുത്ത് കുടിച്ചത് പണം നല്‍കിയല്ലെന്ന് അധികൃതര്‍ കണ്ടെത്തിയതോടെ O’Reilly പണം നല്‍കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് WRC ഇദ്ദേഹത്തിന് അനുകൂലമായി വിധിച്ചത്.

Share this news

Leave a Reply

%d bloggers like this: