ഓഗസ്റ്റ് മാസം ഡബ്ലിൻ എയർപോർട്ടിലൂടെ യാത്ര ചെയ്തത് 3.4 മില്യൺ പേർ; ഏറ്റവുമധികം പേരെത്തിയത് 13-ന്

ഓഗസ്റ്റ് മാസത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്തത് 3.4 മില്യണിലധികം പേര്‍. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 12% അധികമാണിത്. ഈ ഓഗസ്റ്റിലെ ആകെ യാത്രക്കാരില്‍ 2 ലക്ഷം പേര്‍ എയര്‍പോര്‍ട്ട് വഴി കണക്ഷന്‍ ഫ്‌ളൈറ്റില്‍ യാത്ര ചെയ്തവരുമാണ് (transfer passengers).

ഈ വര്‍ഷം ഓഗസ്റ്റ് വരെ 22 മില്യണ്‍ പേരാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്. ഇതില്‍ 10.1 മില്യണ്‍ പേരും വേനല്‍ക്കാലമായ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായാണ് യാത്ര നടത്തിയത്.

അതോടൊപ്പം 119,000-ഓളം പേര്‍ യാത്ര ചെയ്ത ഓഗസ്റ്റ് 13 ഞായറാഴ്ച, ഡബ്ലിന്‍ എയര്‍പോര്‍ട്ടിന്റെ ചരിത്രത്തില്‍ ഒരു ദിവസം ഏറ്റവുമധികം പേര്‍ യാത്ര ചെയ്ത രണ്ടാമത്തെ ദിവസമാകുകയും ചെയ്തു.

ഡബ്ലിനില്‍ നിന്നും ഈ വേനല്‍ക്കാലത്ത് ഏറ്റവുമധികം പേര്‍ യാത്ര ചെയ്ത സ്ഥലങ്ങള്‍ ഇവയാണ്:

London Heathrow
London Gatwick
Amsterdam Schiphol
Malaga
Faro
London Stansted
Manchester
Edinburgh
Birmingham
Barcelona
Share this news

Leave a Reply

%d bloggers like this: