തന്റെ ജീവിതകാലത്തു തന്നെ അയർലണ്ടുകൾ ഒന്നിക്കും; പ്രതീക്ഷ പ്രകടിപ്പിച്ച് വരദ്കർ

തന്റെ ജീവിതകാലത്ത് തന്നെ ഐക്യ അയര്‍ലണ്ട് രൂപപ്പെടുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് പ്രധാനമന്ത്രി ലിയോ വരദ്കര്‍. അത്തരത്തില്‍ ഒരു കൂടിച്ചേരലുണ്ടായാല്‍ അയര്‍ലണ്ട് ദ്വീപില്‍ 10 ലക്ഷത്തോളം ബ്രിട്ടിഷ് പൗരന്മാര്‍ ബാക്കിയാകുമെന്നും RTE-ക്ക് നല്‍കിയ അഭിമുഖത്തില്‍ വരദ്കര്‍ പറഞ്ഞു.

നമ്മള്‍ ഐക്യത്തിലേയ്ക്കുള്ള പാതയിലാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞ വരദ്കര്‍, 10 ലക്ഷത്തോളം വരുന്ന ബ്രിട്ടിഷുകാര്‍ രാജ്യത്തെ ന്യൂനപക്ഷമായി മാറുമെന്നും കൂട്ടിച്ചേര്‍ത്തു.

ഒരു രാജ്യത്തിന്റെ വിജയവും, മേന്മയും അവര്‍ അവിടുത്തെ ന്യൂനപക്ഷത്തെ എത്തരത്തില്‍ പരിഗണിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. അതിനാല്‍ അതിനെപ്പറ്റി (ഏകീകരണം നടന്നാല്‍) നമ്മള്‍ ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു രാജ്യത്തെ ദേശീഭക്തിഗാനം ആ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ തരത്തിലുള്ളതാകാറുണ്ടെന്നും, അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനെപ്പറ്റിയാണ് നമ്മള്‍ ചിന്തിക്കേണ്ടതെന്നും വരദ്കര്‍ വ്യക്തമാക്കി. അമേരിക്കയിലെ സ്ഥിതി അദ്ദേഹം ഉദാഹരിക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: