തന്റെ ജീവിതകാലത്തു തന്നെ അയർലണ്ടുകൾ ഒന്നിക്കും; പ്രതീക്ഷ പ്രകടിപ്പിച്ച് വരദ്കർ

തന്റെ ജീവിതകാലത്ത് തന്നെ ഐക്യ അയര്‍ലണ്ട് രൂപപ്പെടുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് പ്രധാനമന്ത്രി ലിയോ വരദ്കര്‍. അത്തരത്തില്‍ ഒരു കൂടിച്ചേരലുണ്ടായാല്‍ അയര്‍ലണ്ട് ദ്വീപില്‍ 10 ലക്ഷത്തോളം ബ്രിട്ടിഷ് പൗരന്മാര്‍ ബാക്കിയാകുമെന്നും RTE-ക്ക് നല്‍കിയ അഭിമുഖത്തില്‍ വരദ്കര്‍ പറഞ്ഞു. നമ്മള്‍ ഐക്യത്തിലേയ്ക്കുള്ള പാതയിലാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞ വരദ്കര്‍, 10 ലക്ഷത്തോളം വരുന്ന ബ്രിട്ടിഷുകാര്‍ രാജ്യത്തെ ന്യൂനപക്ഷമായി മാറുമെന്നും കൂട്ടിച്ചേര്‍ത്തു. ഒരു രാജ്യത്തിന്റെ വിജയവും, മേന്മയും അവര്‍ അവിടുത്തെ ന്യൂനപക്ഷത്തെ എത്തരത്തില്‍ പരിഗണിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. അതിനാല്‍ അതിനെപ്പറ്റി (ഏകീകരണം … Read more