Ryanir മേധാവിയുടെ മുഖത്ത് ക്രീം പൈ കൊണ്ടടിച്ച് പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം

ഐറിഷ് വിമാനക്കമ്പനിയായ Ryanair മേധാവി Michael O’Leary-യുടെ മുഖത്ത് ക്രീം പൈ തേച്ച് പ്രതിഷേധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍. ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സിലെ യൂറോപ്യന്‍ കമ്മിഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വ്യാഴാഴ്ച രാവിലെ O’Leary നിവേദനം സമര്‍പ്പിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

നടന്നുപോകുകയായിരുന്ന അദ്ദേഹത്തിനടുത്തെത്തിയ രണ്ട് സ്ത്രീകള്‍ മുഖത്തും, തലയ്ക്ക് പിന്നിലും ക്രീം പൈ കൊണ്ട് അടിക്കുകയായിരുന്നു. ‘ബെല്‍ജിയത്തിലേയ്ക്ക് സ്വാഗതം! നിങ്ങളുടെ …. വിമാനങ്ങളുടെ മലിനീകരണം നിര്‍ത്തൂ’ എന്ന് ഇവരിലൊരാള്‍ ആക്രോശിക്കുകയും ചെയ്തു.

അതേസമയം ‘നന്നായി’ എന്ന് പ്രതികരിച്ച Michael O’Leary, കര്‍ച്ചീഫ് ഉപയോഗിച്ച് മുഖത്ത് നിന്നും ക്രീം പൈ തുച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു.

EU-വിലെ അംഗരാജ്യങ്ങളില്‍ ആഭ്യന്തരമായ വിമാനസമരങ്ങള്‍ നടക്കുമ്പോള്‍, അവിടെ ലാന്‍ഡ് ചെയ്യുന്നില്ലെങ്കിലും, ആ രാജ്യത്തിന് മുകളിലൂടെ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കണമെന്ന് കാട്ടി 1.5 മില്യണ്‍ പേര്‍ ഒപ്പുവച്ച നിവേദനം സമര്‍പ്പിക്കാനായിരുന്നു O’Leary ബെല്‍ജിയത്തിലെത്തിയത്. ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങളിലെ ആഭ്യന്തര വിമാനസമരം കാരണം രാജ്യത്തിന് മുകളിലൂടെ പറക്കാന്‍ സാധിക്കാതെ വന്നത് കാരണം ഒരുപിടി അന്താരാഷ്ട്ര ഫ്‌ളൈറ്റ് സര്‍വീസുകള്‍ ഈ വര്‍ഷം റദ്ദാക്കേണ്ടിവന്നിരുന്നു. യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടും, കമ്പനികള്‍ക്ക് സാമ്പത്തികനഷ്ടവുമാണ് ഇതുണ്ടാക്കിയത്.

Share this news

Leave a Reply

%d bloggers like this: