കിൽഡെയർ ന്യൂബ്രിഡ്ജ് മലയാളി അസോസിയേഷന്റെ (NMA) ഓണംഘോഷം സെപ്റ്റംബർ 16-ന്

കിൽഡെയറിലെ ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന തിരുവോണം 2023 ആഘോഷം സെപ്റ്റംബർ 16-ആം തിയതി ശനിയാഴ്ച Ryston sports and social ക്ലബ്ബിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ 9.30-ന് വിവിധ കായിക/ ചിത്രരചനാ മത്സരങ്ങളോടെ ആരംഭിച്ച് 11.30-ഓടെ ഔദ്യോഗികമായ തിരിതെളിക്കൽ നടത്തപ്പെടുന്നു.

അയർലണ്ട് അപ്പർ ഹൗസ്‌ സെനറ്റർ ഫിയോന  ഒ ലൗഗ്ലിൻ , ന്യൂബ്രിഡ്ജ് മേയർ നോയൽ ഹീവെയ് എന്നിവർ വിശിഷ്ടാതിഥികളായി എത്തുന്നു. തിരുവാതിരകളി , കലാപരിപാടികൾ എന്നിവയ്ക്ക് ശേഷം സമൃദ്ധമായ ഓണസദ്യയുമുണ്ട്.

കിൽകെന്നി രാഗം അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള , വടംവലി, സമ്മാന നറുക്കെടുപ്പ് എന്നിവയോടെ വൈകിട്ട് 4 മണി വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നു.

സ്‌പൈസ് ബസാർ താല, സെലക്ട് ഏഷ്യ ബ്ലാഞ്ചാർഡ്‌സ്ടൗൺ, ഡെയിലി ഡിലൈറ്റ്, കോൺഫിഡന്റ് ട്രാവെൽസ് , Clevermoneyt , കമിൽ തായ് ന്യൂബ്രിഡ്ജ്  എന്നിവർ മുഖ്യ സ്പോൺസർമാരായി ഈ പരിപാടിയോട് സഹകരിക്കുന്നു. എല്ലാവർക്കും ഹൃദ്യമായി ഓണക്കാലം ആശംസിക്കുന്നതായി സംഘാകർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: