ഫ്രാൻസിൽ ഐറിഷ് റഗ്ബി ആരാധികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ഐറിഷ് റഗ്ബി ആരാധികയെ ഫ്രാന്‍സില്‍ വച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഫ്രാന്‍സില്‍ നടക്കുന്ന റഗ്ബി ലോകകപ്പിനിടെ കഴിഞ്ഞ വാരാന്ത്യത്തില്‍ Bordeaux-ലാണ് സംഭവം. ഇതെത്തുടര്‍ന്ന് ഫ്രഞ്ച് പൊലീസ് അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. ഫ്രഞ്ച് പൊലീസുമായി തങ്ങള്‍ ബന്ധപ്പെട്ടതായി ഗാര്‍ഡയും പ്രതികരിച്ചു.

മൂന്ന് പുരുഷന്മാരാണ് ഐറിഷുകാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റഗ്ബി വേള്‍ഡ് കപ്പില്‍ ശനിയാഴ്ച നടന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ അയര്‍ലണ്ട് റൊമാനിയയെയായിരുന്നു നേരിട്ടത്. മത്സരം കാണാനെത്തിയ ആയിരക്കണക്കിന് ആരാധകരില്‍ ഒരാള്‍ക്കാണ് ദുരനുഭവമുണ്ടായത്.

Share this news

Leave a Reply

%d bloggers like this: