ഡബ്ലിൻ സിറ്റി സെന്ററിൽ തീപിടിത്തം; ഒരു മരണം

ഡബ്ലിന്‍ സിറ്റി സെന്ററിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. തിങ്കളാഴ്ച വൈകിട്ട് 4.30-ഓടെ Capel Street-ലെ ഒരു കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് Dublin Fire Brigade-ഉം അടിയന്തര രക്ഷാ സേനയും സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി.

കെട്ടിടത്തില്‍ നിന്നും എല്ലാവരെയും ഒഴിപ്പിച്ചെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൂടുതല്‍ വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ലെന്ന് ഗാര്‍ഡ അറിയിച്ചു.

മൃതദേഹം Dublin City Mortuary-യിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടക്കും.

തീപിടിത്തം ഉണ്ടായതിന്റെ കാരണമന്വേഷിക്കുന്നതിനായി കെട്ടിടം സീല്‍ ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: