പ്രമുഖ ഐറിഷ് എയര്‍ലൈന്‍ കമ്പനിയായ Ryanair, വരുന്ന ശീതകാലം പ്രമാണിച്ച് കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചു. Barcelona, Fuerteventura, Paris, Seville, Treviso തുടങ്ങിയ വിനോദകേന്ദ്രങ്ങളടക്കം 23 എയര്‍പോര്‍ട്ടുകളിലേയ്ക്കാണ് പുതിയ സര്‍വീസുകള്‍.
ഇതിന് പുറമെ Lanzarote, Tenerife അടക്കം ആറ് ഇടങ്ങളിലേയ്ക്ക് കൂടുതല്‍ സര്‍വീസുകളും നടത്തും. കോര്‍ക്ക് എയര്‍പോര്‍ട്ടിനായി മൂന്ന് പുതിയ വിമാനങ്ങളും എത്തിക്കുന്നുണ്ട്.
100 മില്യണ്‍ യൂറോ മുടക്കി വിപുലീകരിക്കുന്ന സര്‍വീസ് കാരണം പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ, എഞ്ചിനീയര്‍മാര്‍ തുടങ്ങി 30 പേര്‍ക്ക് അധികമായി ജോലി ലഭിക്കുമെന്ന് കമ്പനി പറഞ്ഞു.
ശീതകാലം എത്തുന്നതോടെ കൂടുതല്‍ യാത്രക്കാര്‍ കോര്‍ക്ക് എയര്‍പോര്‍ട്ടിനെ ആശ്രയിക്കുമെന്നും, ഈ വര്‍ഷം ആകെ യാത്രക്കാരുടെ എണ്ണം 2.3 മില്യണിലേയ്ക്ക് ഉയരുമെന്നുമാണ് പ്രതീക്ഷ. കോവിഡ് ആഘാതത്തില്‍ നിന്നും ഈ വര്‍ഷം തന്നെ കോര്‍ക്ക് എയര്‍പോര്‍ട്ട് കരകയറുമെന്നും Ryanair പ്രതീക്ഷ പങ്കുവയ്ക്കുന്നു.
അതേസമയം വെറും 24.99 യൂറോ മുതല്‍ ടിക്കറ്റ് വിലയുമായി രണ്ട് ദിന ഓഫര്‍ സെയിലും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. Ryanair വെബ്‌സൈറ്റ്, ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭ്യമാകുക.