വൃത്തിഹീനമായ ടോയ്‌ലറ്റ്, പക്ഷിക്കാഷ്ഠവും, എലികളും; അയർലണ്ടിലെ 10 റസ്റ്ററന്റുകൾക്ക് അടച്ചുപൂട്ടൽ നോട്ടീസ്

രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി Food Safety Authority of Ireland (FSAI) നടത്തിയ സുരക്ഷാ പരിശോധനയില്‍ 10 സ്ഥാപനങ്ങള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ്. ഓഗസ്റ്റ് മാസത്തില്‍ നടത്തിയ പരിശോധനയില്‍ പലവിധ നിയമലംഘനങ്ങളും, വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഓരോ മാസവും FSAI സമാനമായ പരിശോധനകള്‍ നടത്തി, ആവശ്യമെങ്കില്‍ നടപടികള്‍ കൈക്കൊള്ളാറുണ്ട്. FSAI Act, 1998, European Union (Official Controls in Relation to Food Legislation) Regulations, 2020 തുടങ്ങിയ നിയമങ്ങള്‍ പ്രകാരമാണ് നടപടികളെടുക്കുന്നത്.

വൃത്തിഹീനമായ പരിസരം, പക്ഷിക്കാട്ടം, ചത്ത പ്രാണികള്‍, എലികള്‍ എന്നിവയുടെ സാന്നിദ്ധ്യം, റോഡിലെ വെള്ളക്കെട്ടില്‍ നിന്നും വെള്ളം റസ്റ്ററന്റിനകത്തേയ്ക്ക് പ്രവേശിക്കുക, വൃത്തിഹീനമായ സ്റ്റാഫ് ടോയ്‌ലറ്റ്, വെള്ളം ലീക്ക് ചെയ്യുന്ന ചുമരുകള്‍, കേടുപാടുകളുള്ള മെഷീന്‍ ഉപയോഗം, സുരക്ഷിതമല്ലാത്ത ബാഗില്‍ ഐസ് സൂക്ഷിക്കുക, കൃത്യമായി കീടനിയന്ത്രണം ഇല്ലാതിരിക്കുക എന്നിവയ്ക്ക് പുറമെ സുരക്ഷിതമല്ലാത്ത ചൂടില്‍ ഭക്ഷണം സൂക്ഷിക്കുക, സിങ്കില്‍ ചൂട് വെള്ളം ഇല്ലാതിരിക്കുക, നിയമപരമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുക, വില്‍ക്കുന്ന ഭക്ഷണത്തില്‍ അലര്‍ജി മുന്നറിയിപ്പ് ഇല്ലാതിരിക്കുക തുടങ്ങിയവയും പരിശോധനയില്‍ കണ്ടെത്തി.

വെള്ളക്കെട്ട് രൂപപ്പെടുമ്പോള്‍ റോഡില്‍ നിന്നും മലിനജലം കടയുടെ അകത്തേയ്ക്ക് കയറുന്നത് വഴി മൃഗങ്ങളുടെ മാലിന്യം, രാസവസ്തുക്കള്‍ എന്നിവയെല്ലാം ഭക്ഷണത്തില്‍ എത്തിയേക്കുമെന്ന് FSAI വ്യക്തമാക്കി. വേനല്‍ച്ചൂടില്‍ ഭക്ഷണം കൃത്യമായ ചൂടില്‍ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും FSAI മേധാവി Dr Pamela Byrne പറഞ്ഞു.

ഓഗസ്റ്റ് മാസത്തില്‍ അടച്ചുപൂട്ടല്‍ ലഭിച്ച സ്ഥാപനങ്ങളുടെ പേരുകള്‍ ചുവടെ:

  1. Ginzeng (restaurant/café), Unit 253, Blanchardstown Shopping Centre, Blanchardstown, Dublin 15

2. Cashel Curry and Pizza House (restaurant/café), 41 Main Street Cashel, Tipperary

3. Bakers and Baristas (restaurant/café) (Closed area: The external dry goods storage area for this premises, housing the cold room and freezer room. Access to the cold and freezer room is permitted),

4. Unit 230, Blanchardstown Shopping Centre, Blanchardstown, Dublin 15

5. D Grill (restaurant/café), 40 Aungier Street, Dublin 2

6. The Bernard Shaw (restaurant/café) (Closed areas: The basement area of the premises including food rooms, staff facilities and adjacent storage rooms), Cross Guns Bridge, Glasnevin, Dublin 9

7. McSorley’s Centra, Old Dublin Road, Enniscorthy, Wexford

8. Dalesann Haulage Limited, Jamestown House, Jamestown Business Park, Jamestown Road, Dublin 11

9. Paddy O’Dwyer Quality Meats Ltd. (butcher shop) (Closed activity: The process of cooling down cooked foods (such as prepared dinners)), Unit 3, Upper Friar Street, Cashel, Tipperary

10. Mizzoni Pizza (take away), 12 Railway Street, Navan, Meath

11. M Vape (retailer), 22 Castle Street, Sligo (Prohibition Order)

Share this news

Leave a Reply

%d bloggers like this: