മോർട്ട്ഗേജ് തിരിച്ചടവ് വർദ്ധിച്ചവർക്ക് ആശ്വാസവാക്ക്; 2024 ബജറ്റിൽ പ്രതിവിധി ആലോചിക്കുമെന്ന് മന്ത്രി

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (UCB) പലിശനിരക്കുകള്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ കുത്തനെ ഉയര്‍ന്നവര്‍ക്ക് ആശ്വാസവാക്കുകളുമായി പൊതുധനവിനിയോഗ (Public Expenditure) വകുപ്പ് മന്ത്രി പാസ്‌കല്‍ ഡോണഹോ. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായാണ് UCB പലിശനിരക്കുകള്‍ മാസങ്ങള്‍ക്കിടെ തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചത്. ഇതുകാരണം മലയാളികള്‍ അടക്കമുള്ള പല അയര്‍ലണ്ടുകാരും മോര്‍ട്ട്‌ഗേജ് തിരിച്ചടവ് കുത്തനെ ഉയര്‍ന്ന് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

സാധാരണക്കാരുടെ ഈ പ്രശ്‌നം മനസിലാക്കുന്നതായും, 2024 ബജറ്റ് തയ്യാറാക്കുന്നതിനുള്ള ചര്‍ച്ചയില്‍ ധനമന്ത്രി മൈക്കല്‍ മഗ്രാത്തുമായി ചേര്‍ന്ന് ഇതിന് പ്രതിവിധിയാലോചിക്കുമെന്നും മന്ത്രി ഡോണഹോ പറഞ്ഞു. അതേസമയം ഇത് സംബന്ധിച്ച് വ്യക്തത നല്‍കാന്‍ ഒക്ടോബറിലോ, അതല്ലെങ്കില്‍ ബജറ്റ് ദിവസമോ മാത്രമേ പറ്റുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവിതച്ചെലവ് വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വലിയ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ കൂടിയാകുമ്പോള്‍ സാധാരണക്കാര്‍ക്ക് അത് ഇരട്ടിപ്രഹരമാണ്.

2010-ലെ സാമ്പത്തിക തകര്‍ച്ചയ്ക്ക് ശേഷം അവതരിപ്പിച്ച Universal Social Charge (USC)-ല്‍ മാറ്റം വരുത്തുന്നതിനെ പറ്റിയും മന്ത്രിസഭ ചര്‍ച്ച നടത്തുമെന്ന് ഡോണഹോ പറഞ്ഞു. നിലവില്‍ രാജ്യത്ത് 13,000 യൂറോയോ അതില്‍ കുറവുള്ളവരോ മാത്രമേ USCടാക്‌സ് അടയ്‌ക്കേണ്ടാത്തതായുള്ളൂ. ടാക്‌സ് അടവില്‍ മാറ്റം വരുത്തുന്നത് ചെറിയ വരുമാനമുള്ളവര്‍ക്ക് ഏറെ സഹായകമാകും.

ഡോണഹോയുടെ പാര്‍ട്ടിയായ Fine Gael, USC നിര്‍ത്തലാക്കുമെന്ന് നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: