Knock തീർഥാടന കേന്ദ്രത്തിലെ St. Johns സെൻ്ററിൽ വച്ച് Jesus Youth Ireland September 30 ശനിയാഴ്ച്ച നടത്തപ്പെടുന്ന Enroute Connacht എന്ന ഏകദിന പ്രോഗ്രാമിനുള്ള ഒരുക്കങ്ങൾ പൂർത്തി ആയി. രാവിലെ 09.00 മുതൽ വൈകിട്ട് 05.30 വരെ വൈവിധ്യങ്ങളായ പരിപാടികൾ ആണ് അന്നെ ദിവസം ഒരുക്കിയിരിക്കുന്നത്.
പ്രവാസ ജീവിതത്തിനു മുതൽക്കൂട്ടാകുന്ന ക്ലാസുകൾ, ജീവിതാനുഭവങ്ങളുടെ പങ്കുവയ്ക്കൽ, ആഘോഷകരമായ ദിവ്യബലി, ആരാധന, ചെറുനാടകം, ലൈവ് മ്യുസിക് സ്റ്റേജ് ഷോ എന്നിവയെല്ലാം ഈ ദിവസത്തെ മനോഹരമാക്കാൻ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുടുംബത്തോടെ പങ്കെടുക്കുന്നവരുടെ കുട്ടികൾക്ക് വേണ്ടി മൂന്ന് പ്രത്യേക പ്രോഗ്രാമും ഇതേ സ്ഥലത്ത് അന്ന് ഒരുങ്ങുന്നു.
ഈ ആഘോഷത്തിൽപങ്കെടുക്കാൻ Connacht റീജിയണിൽ ഉള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി ജീസസ് യൂത്ത് അറിയിച്ചു. അന്നേ ദിവസത്തെ ഭക്ഷണം ക്രമീകരിക്കുന്നതിന്, പ്രോഗ്രാമിൽ പങ്കെടുക്കാൻ താത്പര്യം ഉള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ വേണ്ടിയുള്ള ലിങ്കും ഇതോടൊപ്പം ചേർക്കുന്നു.
https://forms.gle/6nx43L9Hw942icdb9
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക:
ജിയോ ജെയിംസ്: 0892532466
ജോർജിയോ: 0892266178
Fr. സജീവ്: 0872827042