ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഡിജിറ്റല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ Strata, 40 പേര്‍ക്ക് ജോലി നല്‍കാനൊരുങ്ങുന്നു. കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ ജോലിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
കണ്‍സ്ട്രക്ഷന്‍, ഷെഡ്യൂളിങ്, പ്ലാനിങ് മാനേജ്‌മെന്റ്, 4D/5D ഡിജിറ്റല്‍ സേവനങ്ങള്‍, സസ്റ്റെയ്‌നബിലിറ്റി, ഡാറ്റ അനലിറ്റിക്‌സ്, ഫോറന്‍സിക് ഡിലേ അനാലിസിസ് തുടങ്ങിയ തസ്തികകളിലായിരിക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക.
രാജ്യത്തെ ഭവനപ്രതിസന്ധി പരിഹരിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ Strata-യുടെ സേവനം ഒഴിവാക്കാന്‍ സാധിക്കാത്തതാണെന്ന് ഐറിഷ് വ്യാവസായിക, വാണിജ്യ, തൊഴില്‍ വകുപ്പ് മന്ത്രി സൈമണ്‍ കോവെനി ഇതുമായി ബന്ധപ്പെട്ട് പറഞ്ഞു.
അയര്‍ലണ്ടില്‍ ഏകദേശം 40-ഓളം പേരാണ് നിലവില്‍ Strata-യില്‍ ജോലി ചെയ്യുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിലുള്ളവരും, കമ്പനികളും Strata-യുടെ സേവനം ഉപയോഗപ്പെടുത്തുന്നു.