ഉറക്കമുണർന്നാലുടൻ ഒരു കപ്പ് കാപ്പിയോ ചായയോ; ഇതിനു പിന്നിലെ അപകടം അറിയാമോ?

രാവിലെ ഉറക്കമുണര്‍ന്നയുടന്‍ തന്നെ കാപ്പിയോ, ചായയോ കുടിക്കുന്ന ശീലമുള്ളവരാണ് നമ്മളില്‍ മിക്കവരും. പലരും പല്ലുപോലും തേയ്ക്കാതെ ‘ബെഡ് കോഫി’ ശീലമാക്കിയവരുമാണ്. എന്നാല്‍ ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഒരു വലിയ അപകടത്തെ പറ്റി അറിയാമോ?

രാവിലെ ഉറക്കമുണരുന്നതിന് മുമ്പുതന്നെ നമ്മുടെ ശരീരം പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി അഡ്രീനല്‍ ഗ്രന്ഥികള്‍ ‘കോര്‍ട്ടിസോള്‍ (cortisol)’ എന്ന് വിളിക്കപ്പെടുന്ന സ്‌ട്രെസ്സ് ഹോര്‍മോണുകള്‍ പുറപ്പെടുവിച്ചുതുടങ്ങും. ഇതുകാരണം നമ്മുടെ രക്തത്തില്‍ പഞ്ചസാരയുടെ (sugar) അളവ് വര്‍ദ്ധിക്കുന്നു. എന്നാല്‍ ഈ സമയം ചായയോ, കാപ്പിയോ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരാന്‍ കാരണമാകുകയും, ക്രമേണ പ്രമേഹരോഗത്തിന് കാരണമാകുകയും ചെയ്യും. പാലോ, മധുരമോ ഇല്ലാതെ കട്ടന്‍ കാപ്പി കുടിക്കുന്നതും കഫീന്‍ ഉള്ളില്‍ ചെന്ന് പഞ്ചസാരയുടെ അളവ് ഉയര്‍ത്തും.

അപ്പോള്‍ രാവിലത്തെ കാപ്പിയും ചായയും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണോ ഇതിനര്‍ത്ഥം? ഒരിക്കലുമല്ല. ഉണര്‍ന്ന് കഴിഞ്ഞ് ഒരു മണിക്കൂര്‍ ആകുമ്പോഴേയ്ക്കും ശരീരത്തിലെ കോര്‍ട്ടിസോള്‍ ഉത്പാദനം കുറയുകയും, തല്‍ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴുകയും ചെയ്യും. ഈ സമയം കാപ്പിയോ ചായയോ കുടിക്കുന്നത് ഉന്മേഷം പകരും. ഒപ്പം പ്രമേഹസാധ്യത കുറയ്ക്കുകയും ചെയ്യും.

Share this news

Leave a Reply

%d bloggers like this: