ജോലി നോക്കുകയാണോ? ഗോൾവേയിൽ വിവിധ കമ്പനികളിലായി 350 തൊഴിലവസരങ്ങൾ

ഗോള്‍വേയില്‍ വിവിധ കമ്പനികളിലായി 350-ലധികം തൊഴിവസരങ്ങള്‍. ഗോള്‍വേ സിറ്റി, കൗണ്ടികളിലായാണ് പ്രധാനമായും ഐടി വിദഗദ്ധര്‍ക്കായി നിരവധി തൊഴിലവസരങ്ങള്‍ ഇന്ന് കമ്പനികള്‍ പ്രഖ്യാപിക്കുക.

HP കംപ്യൂട്ടറുകളുടെ നിര്‍മ്മാതാക്കളായ Hewlett Packard Enterprise-ല്‍ 150 ജോലി ഒഴിവുകളാണ് ഉണ്ടാകുക. പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഗോള്‍വേയില്‍ പുതിയ Global Centre of Excellence നിര്‍മ്മിക്കുക വഴിയാണ് ഈ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്.

സൈബര്‍ സെക്യൂരിറ്റി കമ്പനിയായ TitalHQ, 70 ജോലി ഒഴിവുകളാണ് ഇന്ന് പ്രഖ്യാപിക്കാന്‍ പോകുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനിടെ ഈ ഒഴിവുകള്‍ നികത്താനാണ് പദ്ധതി.

മറ്റൊരു ഐറിഷ് ഐടി സേവനദാതാക്കളായ Nostra-യില്‍ 35 ജോലി ഒഴിവുകളാണ് ഉണ്ടാകുക. ഗോള്‍വേ സിറ്റിയില്‍ തുറക്കുന്ന പുതിയ ഓഫിസിലാണ് അവസരങ്ങള്‍.

മെഡിക്കല്‍ ഉപകരണങ്ങളുണ്ടാക്കുന്ന കമ്പനിയായ Freudenberg Medical-ഉം 100-ഓളം പേര്‍ക്ക് പുതുതായി ജോലി നല്‍കും. എഞ്ചിനീയറിങ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, മാനുഫാക്ച്വറിങ് ഓപ്പറേഷന്‍സ്, ക്വാളിറ്റി, സപ്പോര്‍ട്ട് സര്‍വീസസ് എന്നീ മേഖലകളിലാണ് ഒഴിവുകള്‍ ഉണ്ടാകുക.

IDA, Enterprise Ireland, Údarás na Gaeltachta എന്നിവയുടെ പിന്തുണയോടെയാണ് കമ്പനികള്‍ പുതിയ തൊഴിലവസരങ്ങള്‍ പ്രഖ്യാപിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: