ഡബ്ലിനിലെ പൗരത്വദാന ചടങ്ങിൽ ഐറിഷ് പൗരത്വം നേടി 421 ഇന്ത്യക്കാർ

(ഫോട്ടോ: ഐറിഷ് പൗരത്വം നേടിയ ഇന്ത്യക്കാരിയായ രമൺ ദീപ് കൗർ, അമ്മ സരബ്ജിത് കൗറിനൊപ്പം)

ഡബ്ലിനിൽ തിങ്കളാഴ്‌ച നടന്ന ചടങ്ങിൽ 3,039 പേർ ഐറിഷ് പൗരത്വം സ്വീകരിച്ചു. ലോകമെമ്പാടുമുള്ള 131 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവർ. ഇതോടെ ഈ വർഷം ഐറിഷ് പൗരത്വം ലഭിക്കുന്നവരുടെ എണ്ണം 11,000 കടന്നു.

തിങ്കളാഴ്ച Bryan MacMahon ന്‍റെ നേതൃത്വത്തിൽ ഡബ്ലിൻ കൺവെൻഷൻ സെന്ററിൽ നടന്ന സിറ്റിസൺഷിപ്പ് സെറിമണിയിൽ പൗരത്വം നേടിയവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരായ 421 പേരാണ് ഈ ദിവസം ഐറിഷ് പൗരന്മാർ ആയത്. ഇന്ത്യയ്ക്ക് പുറകെ യു.കെ (254) , ബ്രസീൽ (181), പോളണ്ട് (169), നൈജീരിയ (153) എന്നിവയാണ് ഏറ്റവും അധികം പേർക്ക് പൗരത്വം ലഭിച്ച ആദ്യ അഞ്ച് രാജ്യങ്ങൾ.
ഈ വർഷം തന്നെ ഇനിയും പൗരത്വം നൽകൽ ചടങ്ങുകൾ നടക്കാനിരിക്കുകയാണ്.

2011- ന് ശേഷം ഇതുവരെ 165,000 ഓളം പേർ മറ്റു നാടുകളിൽ നിന്നെത്തി ഐറിഷ് പൗരന്മാരായി മാറിയിട്ടുണ്ട്. ഇവിടുത്തെ ആകെ ജനങ്ങളിൽ 20 ശതമാനത്തിൽ താഴെ ആളുകളും മറ്റു രാജ്യങ്ങളിൽ ജനിച്ചവരാണ്.

Share this news

Leave a Reply

%d bloggers like this: