വാട്ടർഫോർഡിൽ ഓഐസിസിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിക്കുകയും, അതിനോടൊപ്പം തന്നെ വാട്ടർ ഫോർഡ് മലയാളി ജൂഡ് സെബാസ്റ്റ്യന്റെ ആകസ്മിക വേർപാടിൽ ഓഐസിസി വാട്ടർഫോർഡ് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
വൈകിട്ട് 8:30-ന് ആരംഭിച്ച യോഗ പരിപാടിയിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ മുഴുവൻ മെമ്പർമാരും പുഷ്പാർച്ചന നടത്തി. സ്വാഗതം സിജോ ഡേവിഡ് , അദ്ധ്യക്ഷപ്രസംഗം പുന്നമട ജോർജ്ജ്കുട്ടി , ഗാന്ധിജി അനുസ്മരണപ്രഭാഷണം
ഗ്രേയ്സ് ജേക്കബ്ബ് , പ്രിൻസ് മാത്യു എന്നിവർ പറഞ്ഞു.
തുടർന്നു നടത്തിയ ആശംസാ പ്രസംഗത്തിൽ പങ്കെടുത്ത് കൊണ്ട് സാബു ഐസക്ക്, എമിൽ ജോൺ, നെൽവിൻ റാഫേൽ, ജിജോ കുര്യാക്കോസ്, ജോബിൻ കെ ബേബി, ഡെന്നി ജേക്കബ്ബ്, ഷിബു രാജേന്ദ്രൻ, വിപിൻ തോമസ്സ് എന്നിവർ സംസാരിച്ചു. സെബിൻ ജോസ് കൃതജ്ഞത രേഖപ്പെടുത്തികൊണ്ട് യോഗം 10 മണിയോടുകൂടി അവസാനിപ്പിച്ചു.