യൂറോപ്പിലെ ഏറ്റവും സൗഹാർദ്ദപരമായ നഗരങ്ങൾ; ഡബ്ലിനും കോർക്കും പട്ടികയിൽ

യൂറോപ്പിലെ ഏറ്ററവും സൗഹാര്‍ദ്ദപരമായ അഞ്ച് നഗരങ്ങളില്‍ ഇടംപിടിച്ച് അയര്‍ലണ്ടിലെ ഡബ്ലിനും, കോര്‍ക്കും. ട്രാവല്‍ മാഗസിനായ Condé Nast Traveller-ന്റെ റീഡേഴ്‌സ് ചോയ്‌സ് അവാര്‍ഡ്‌സിലാണ് ഈ നേട്ടം.

95.37 പോയിന്റോടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് തലസ്ഥാനനഗരമായ ഡബ്ലിന്‍ സ്വന്തമാക്കിയത്. അതേസമയം 97 പോയിന്റോടെ പട്ടികയില്‍ കോര്‍ക്ക് രണ്ടാം സ്ഥാനത്തെത്തി. അയര്‍ലണ്ടിലെ രണ്ടാമത്തെ വലിയ നഗരമായ കോര്‍ക്ക്, ഡബ്ലിനെ അപേക്ഷിച്ച് കൂടുതല്‍ സൗഹൃദപരമാണെന്നും അവാര്‍ഡ് പ്രഖ്യാപനത്തില്‍ പറയുന്നു.

ഇറ്റാലിയന്‍ നഗരമായ സിയനയാണ് യൂറോപ്യന്‍ പട്ടികയില്‍ ഒന്നാമത്. ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കി നാലാമതായും, സെര്‍ബിയയിലെ ബെല്‍ഗ്രേഡ് അഞ്ചാമതായും പട്ടികയിലിടം നേടി.

അതേസമയം ലോകത്ത് തന്നെ ഏറ്റവും സൗഹാര്‍ദ്ദപരമായ നഗരങ്ങളില്‍ ഡബ്ലിന്‍ നാലാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ലോകത്ത് ഏറ്റവും സൗഹാര്‍ദ്ദപരമായ 10 നഗരങ്ങളുടെ പട്ടിക ചുവടെ:

Calgardy, Canada
    Edmonton, Canada
    Victoria, Canada
    Dublin, Ireland
    Quebec City, Canada
    Malage, Spain
    Izmir, Turkey
    Rio de Janeiro, Brazil
    Cartagena, Colombia
    Mexico City, Mexico

Share this news

Leave a Reply

%d bloggers like this: