അയർലണ്ടിൽ 40 പേർക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനവുമായി Joulica

അനലിറ്റിക്‌സ് കമ്പനിയായ Joulica, ഗോള്‍വേയില്‍ 40 പേര്‍ക്ക് പുതുതായി ജോലി നല്‍കുന്നു. പ്രോഡക്ട് ഡെവലപ്‌മെന്റ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, കസ്റ്റമര്‍ സക്‌സസ് എന്നിങ്ങനെ വിവിധ തസ്തികകളിലായി അടുത്ത മൂന്ന് വര്‍ഷത്തിനിടെ ഒഴിവുകള്‍ നികത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

ഇതോടെ അയര്‍ലണ്ടില്‍ Joulica-യുടെ ആകെ തൊഴിലാളികളുടെ എണ്ണം 70 ആയി ഉയരും.

ആമസോണ്‍ അടക്കമുള്ള കമ്പനികളുടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ Joulica-യുടെ സേവനം സഹായിക്കുന്നുണ്ട്.

ഐറിഷ് സര്‍ക്കാരിന്റെ കൂടി പിന്തുണയോടെയാണ് കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: