‘നൃത്യ 2023’ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവലിന് തിരശീല വീണു

ഡബ്ലിൻ: അയർലണ്ടിന്റെ തലസ്ഥാന നഗരിയായ ഡബ്ലിനിലെ താല സയന്റോളോജി കമ്മ്യൂണിറ്റി സെന്ററിൽ സെപ്തംബർ 30 ശനിയാഴ്ച നടത്തപ്പെട്ട ‘നൃത്യ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവലി’ന് തിരശീല വീണു.

അയർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ‘മലയാളം’ സംഘടിപ്പിച്ച ‘നൃത്യ 2023’ ഇന്ത്യൻ നൃത്തോത്സവം മലയാളത്തിന്റെ പ്രസിഡന്റ് ശ്രീ ബേസിൽ സ്കറിയ , സെക്രട്ടറി ശ്രീ വിജയ് ശിവാനന്ദ് , ട്രെഷറർ ശ്രീ ലോറൻസ് കുരിയാക്കോസ്, നൃത്യ ഫെസ്റ്റിവൽ കോ ഓർഡിനേറ്റർ ശ്രീ അനീഷ് കെ ജോയ് , പ്രധാന സ്പോൺസർമാരായ ഓസ്കാർ ട്രാവൽ ബ്യുറോ ഡയറക്ടർ ശ്രീ വിനോദ് പിള്ള , യൂറേഷ്യ ഗ്രൂപ്പ് ഡയറക്ടർ Dr ജസ്ബീർ സിംഗ് പുരി തുടങ്ങിയവർ വിളക്ക് തെളിയിച്ചുകൊണ്ട് ആരംഭിച്ചു.

‘മലയാളം’ സംഘടിപ്പിച്ച ഈ നൃത്തോത്സവത്തിൽ പന്ത്രണ്ടില്പ്പരം ഇന്ത്യൻ സംസ്ഥാനങ്ങളിലെ 23-ഓളം നൃത്തരൂപങ്ങൾക്ക് നൂറിൽപ്പരം നർത്തകരാണ് വേദിയിൽ ചുവടു വെച്ചത്.

അയർലണ്ടിലെയെയും യു.കെയിലെയും ഇന്ത്യൻ ക്ലാസിക്കൽ നൃത്ത വിദ്യാലയങ്ങളുടെയും മറ്റു ഇന്ത്യൻ ക്ലാസിക്കൽ ആർട്ടിസ്റ്റുകളുടെയും പങ്കാളിത്തത്തിലൂടെയാണ് ‘നൃത്യ 2023’ ശ്രദ്ധേയമായത്.

‘നൃത്യ 2023’ ഇന്ത്യൻ നൃത്തോത്സവത്തിൽ ശ്രീ ബേസിൽ സ്കറിയ സ്വാഗതം , നൃത്തോത്സവത്തിന്റെ അവതരണം ശ്രീ അനീഷ് കെ ജോയ് , നന്ദി പ്രകാശനം ശ്രീ വിജയ് ശിവാനന്ദ് എന്നിവർ നിർവഹിച്ചു.

സെറ്റ് ഡിസൈൻ : ശ്രീ അജിത് കേശവൻ & റിസൺ ചുങ്കത് , വീഡിയോ പ്രോമോ & ഓഡിയോ : ശ്രീ ടോബി വര്ഗീസ്, സ്റ്റേജ് കോ ഓർഡിനേഷൻ : ശ്രീ പ്രിൻസ് അങ്കമാലി & ശ്രീ ബിജു ജോർജ് , മ്യൂസിക് ട്രാക്ക് സമന്വയം : ശ്രീ കൃഷ്ണ കുമാർ എന്നിവർക്കൊപ്പം ‘മലയാളം ‘ കമ്മിറ്റി അംഗങ്ങളുടെയും നിതാന്ത പരിശ്രമത്തിലൂടെയും കൃത്യ നിർവ്വഹണത്തിലൂടെയുമാണ് ‘നൃത്യ 2023’ വർണ്ണശബളമായത്.

അയർലണ്ടിലെയെയും യു.കെയിലെയും ഇന്ത്യൻ നൃത്താസ്വാദകരെ കൂടാതെ തദ്ദേശീയരും, മറ്റു വിദേശികളായ പ്രവാസികളുടെ സാന്നിധ്യവും ഈ നൃത്തോത്സവത്തിന്റെ പ്രത്യേകതയായി.

ഈ നൃത്തോത്സവത്തിനു പിൻബലമായ പ്രൈം സ്പോൺസർ OSCAR TRAVEL BUREAU LTD, Co Sponsors EURASIA SUPERMARKET, SPICE VILLAGE, മറ്റു സ്പോൺസർമാരായ CAMILE, OLIVEZ, FEEL AT HOME, SPICE INDIA, TILEX, SHEELA PALACE, RECRUITNET, SUNNY AUTO EXPERTS , നൃത്ത രൂപങ്ങൾ അവതരിപ്പിച്ച നൃത്ത വിദ്യാലയങ്ങളും അനേകം നർത്തകരും, ‘മലയാള’ത്തിനെ സ്നേഹിക്കുന്ന അയർലണ്ടിലെ കലാസ്വാദകരും ചേർന്നാണ് ‘നൃത്യ 2023’ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവലിന്റെ വിജയത്തിലേക്ക് നയിച്ചത്.

അയർലണ്ടിൽ ആദ്യമായി ഒരു ഇന്ത്യൻ പ്രവാസി സംഘടന വൈവിധ്യമായി അരങ്ങിലെത്തിച്ച ‘നൃത്യ 2023’ വിജയത്തിലൂടെ, ‘നൃത്യ 2024’-ന്റെ ഒരുക്കത്തിലാണ് ‘മലയാളം’.

Share this news

Leave a Reply

%d bloggers like this: