ഇന്ത്യൻ നേഴ്സുമാർക്കെതിരെ വംശീയ വിവേചനവും അധിക്ഷേപവും; കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അന്വേഷണം പ്രഖ്യാപിച്ചു

അയർലണ്ടിലെ കോർക്ക് യൂണിവേഴ്സിറ്റി  യൂണിവേഴ്സിറ്റി  ആശുപത്രിയിൽ അഡാപ്റ്റേഷൻ പ്രോഗ്രാമുമായി ബന്ധപ്പെട്ട്  ഇന്ത്യൻ നേഴ്സുമാർ പരാതി നൽകിയതിനെ തുടർന്ന്  അന്വേഷണം പ്രഖ്യാപിച്ചു .  വംശീയ വിവേചനവും അധിക്ഷേപങ്ങളും നേരിട്ട ഭൂരിപക്ഷവും മലയാളികളായ നഴ്‌സുമാരാണ് പരാതി നൽകിയത്. 29 നഴ്സുമാർ ഒരു വർഷം  മുമ്പ് തങ്ങൾ നേരിട്ട അധിക്ഷേപങ്ങൾ വിവരിച്ചു  പരാതി നൽകിയിരുന്നു.

6 ആഴ്ച്ച നീളുന്ന അഡാപ്റ്റേഷൻ പ്രോഗ്രാമിന് ശേഷമാണ് അയർലണ്ടിൽ നഴ്സിംഗ് റെജിസ്ട്രേഷൻ പൂർത്തിയായി ജോലി ചെയ്യാൻ ആവുന്നത്.സീനിയർ നഴ്‌സിന്റെ മേൽനോട്ടത്തിൽ ആണ് അഡാപ്റ്റേഷൻ പ്രോഗ്രാം നടക്കുന്നത്. അതിനെ തുടർന്നുള്ള  വിലയിരുത്തലിൽ പരാജയപെടുത്തിയാൽ  തങ്ങളുടെ ജോലിയും പെർമിറ്റും ഒക്കെ ബാധിക്കും  എന്ന് ഭയന്ന് പലരും പരാതി നൽകാൻ മടി കാണിച്ചപ്പോഴാണ് 29 ഓളം നഴ്‌സുമാർ പരാതിയുമായി മുന്നോട്ട് വന്നത്.

ഇന്ത്യൻ നഴ്സുമാർ ശുചിമുറി ഉപയോഗ ശേഷം കൈ കഴുകില്ല .

ആശുപത്രിയിലെ ശുചി മുറികൾ അവർ വൃത്തികേടാക്കുന്നു.

ഗർഭിണി ആകാനും ചൈൽഡ് ബെനെഫിറ്റ് വാങ്ങാനുമാണ് അവർ അയർലൻഡിൽ വരുന്നത്.

അവർ കോവിഡ് പരത്തുന്നു.

അവർ ഇന്ത്യയിൽ നിന്നും ‘അരി’യും ചുമന്നാണ് വരുന്നത്. അയർലണ്ടിൽ പണം ചിലവഴിക്കില്ല.

തുടങ്ങി  അവിശ്വസനീയമായ അധിക്ഷേപങ്ങളാണ് അവർ നേരിട്ടത്.

അഡാപ്റ്റേഷൻ പ്രോഗ്രാമിൽ മനഃപൂർവം പരാജയപെടുത്തിയെന്ന് പരാതി കൊടുത്ത ഒരു നഴ്സിന് നഴ്സിംഗ് ബോർഡിന്റെ ഇടപെടലിനെ തുടർന്നാണ് രജിസ്റ്റർ ചെയ്യാൻ ആയത്. 

Share this news

Leave a Reply

%d bloggers like this: