2028 യൂറോ കപ്പ്; അയർലണ്ടും യു.കെയും ചേർന്ന് വേദിയൊരുക്കും

2028-ല്‍ നടക്കുന്ന യുവേഫ യൂറോകപ്പ് ഫുട്‌ബോളിന് അയര്‍ലണ്ടും, യു.കെയും ചേര്‍ന്ന് അതിഥ്യം വഹിക്കും. ഇരു രാജ്യങ്ങളും സംയുക്തമായി ടൂര്‍ണ്ണമെന്റ് നടത്താന്‍ നല്‍കിയ അപേക്ഷ യുവേഫ അംഗീകരിച്ചു.

നേരത്തെ 2028 യൂറോകപ്പ് സംഘടിപ്പിക്കാനായി രംഗത്തുണ്ടായിരുന്ന തുര്‍ക്കി പിന്മാറിയതോടെയാണ് അയര്‍ലണ്ടും, യു.കെയും വേദികളായി മാറിയത്. ഇത്തവണ പിന്മാറിയെങ്കിലും 2032-ല്‍ ഇറ്റലിയുമായി ചേര്‍ന്ന് തുര്‍ക്കി ടൂര്‍ണ്ണമെന്റിന് ആതിഥ്യം വഹിക്കും.

അയര്‍ലണ്ട്, യു.കെ എന്നിവര്‍ സംയുക്തമായി അതിഥ്യം വഹിക്കുമ്പോള്‍ ഫലത്തില്‍ അഞ്ച് രാജ്യങ്ങളിലായാണ് 2028 യൂറോകപ്പ് നടക്കുക. അയര്‍ലണ്ട്, വടക്കന്‍ അയര്‍ലണ്ട്, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ 10 സ്‌റ്റേഡിയങ്ങളിലായി ടൂര്‍ണ്ണമെന്റ് അരങ്ങേറും. ഇതില്‍ ആറെണ്ണം ഇംഗ്ലണ്ടിലാണ്. ഓരോന്ന് വീതം അയര്‍ലണ്ട്, വടക്കന്‍ അയര്‍ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലും. അതേസമയം ഓരോ സ്‌റ്റേഡിയത്തിലും എത്രവീതം മത്സരങ്ങള്‍ നടക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

യൂറോകപ്പിന് ആതിഥ്യമരുളുന്നതോടെ അയര്‍ലണ്ടിന് അത് ടൂറിസം അടക്കമുള്ള മേഖലകളില്‍ വലിയ നേട്ടമുണ്ടാക്കും.

അതേസമയം 2024 യൂറോ കപ്പിന് വേദിയാകുന്നത് ജര്‍മ്മനി തനിച്ചാണ്.

Share this news

Leave a Reply

%d bloggers like this: