വൃത്തിഹീനമായി ഭക്ഷണം തയ്യാറാക്കൽ: ഡബ്ലിനിലേയും, ടിപ്പററിയിലെയും സ്ഥാപനങ്ങൾ അടച്ചുപൂട്ടി

അയര്‍ലണ്ടില്‍ ഭക്ഷ്യനിയമലംഘനം കണ്ടെത്തിയ ഡബ്ലിനിലെയും, ടിപ്പററിയിലെയും രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് Food Safety Authority of Ireland (FSAI). സെപ്റ്റംബര്‍ മാസത്തില്‍ നടത്തിയ പരിശോധനകളെത്തുടര്‍ന്നാണ് നടപടി.

അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചുവടെ:

  1. Xi’an Street Food (take away), 28 Anne Street South, Dublin 2
  2. Paul Tobin Butchers, 3 Abbey Road, Clonmel, Tipperary

മാംസം ശരിയായി പാചകം ചെയ്യാതിരിക്കുക, സുരക്ഷിതമായി ഭക്ഷണം സൂക്ഷിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളാതിരിക്കുക, കൃത്യമായി മാലിന്യം കൈകാര്യം ചെയ്യാതിരിക്കുക, സ്ഥാപനത്തിലെ അഴുക്ക് വൃത്തിയാക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനകളില്‍ കണ്ടെത്തിയത്.

ഇതിന് പുറമെ ഭക്ഷ്യസുരക്ഷയൊരുക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ Meath-ലെ GREENHEART CBD LTD എന്ന സ്ഥാപനത്തിനെതിരെ HSE നിയമനടപടിയും ആരംഭിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: