മിഠായി തൊണ്ടയിൽ കുരുങ്ങാം; അയർലണ്ടിൽ വിൽപ്പന നിർത്തിച്ച് FSAI

കുട്ടികളുടെ ഇഷ്ട ഉല്‍പ്പന്നമായ Toxic Waste Slime Licker Sour Rolling Liquid Candy വില്‍പ്പന തടഞ്ഞ് Food Safety Authority of Ireland (FSAI). ഇത് കഴിക്കുമ്പോള്‍, പാക്കിലെ റോളിങ് ബോളുമായുള്ള മിഠായിയുടെ ബന്ധം വേര്‍പെടാനും, തുടര്‍ന്ന് മിഠായില്‍ തൊണ്ടയില്‍ കുരുങ്ങാനും സാധ്യതയുണ്ടെന്ന് FSAI വ്യക്തമാക്കി.

EAN: 898940001016 എന്ന ബാര്‍കോഡ് ഉള്ള 57 ml സൈസ് മിഠായികള്‍ക്കാണ് വില്‍പ്പന പാടില്ലെന്ന് ഉത്തരവ് നല്‍കിയിട്ടുള്ളത്. ഇവ കടകളില്‍ നിന്നും എടുത്തുമാറ്റാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ ഇവ വാങ്ങുകയുമരുത്.

Share this news

Leave a Reply

%d bloggers like this: