അയർലണ്ടിൽ വീടുകൾ നവീകരിക്കാൻ സർക്കാർ പദ്ധതി വഴി വായ്പ; കുറഞ്ഞ പലിശനിരക്കിൽ ജനുവരി മുതൽ ലഭ്യമാകും

അയർലണ്ടിൽ വീടുകൾ നവീകരിക്കാനായി കുറഞ്ഞ പലിശനിരക്കിൽ സർക്കാർ നൽകുന്ന വായ്പകൾ അടുത്ത വർഷം ജനുവരി മുതൽ ലഭ്യമാകും. ഇത് സംബന്ധിച്ച പദ്ധതിക്ക് സർക്കാർ കഴിഞ്ഞ ദിവസം അന്തിമ രൂപം നൽകി.

ഇൻസുലേഷൻ, സോളാർ പാനലുകൾ, ഹീറ്റ് പമ്പുകൾ തുടങ്ങിയ ജോലികൾക്കായാണ് പണം ലഭിക്കുക. Sustainable Energy Association of Ireland (SEAI)-ന്റെ ഗ്രാന്റുകളോടൊപ്പം ഈ തുക ഉപയോഗിക്കാം.

10 വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാവുന്ന വിധത്തിൽ 5,000 മുതൽ 75,000 യൂറോ വരെയാണ് വായ്പകൾ ലഭിക്കുക.

ക്രെഡിറ്റ് യൂണിയനുകൾ, ബാങ്കുകൾ എന്നിവരിൽ നിന്നും പണം സ്വീകരിച്ചാണ് സർക്കാർ ഈ പദ്ധതി പ്രാവർത്തികമാക്കുന്നത്. വിപണിയിൽ നിലവിലുള്ള വായ്പ പദ്ധതികളെക്കാൾ 2 ശതമാനത്തോളം പലിശ കുറവായിരിക്കും ഈ പദ്ധതി വഴി ലഭിക്കുന്ന വായ്പകൾക്ക്.

കടം കൊടുക്കുന്നവർക്ക് സർക്കാരിൽ നിന്ന് സബ്‌സിഡിയും യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ നിന്നുള്ള പിന്തുണ ഗ്യാരണ്ടിയും ലഭിക്കും, ഇത് സാധാരണ ബാധകമായതിനേക്കാൾ കുറഞ്ഞ നിരക്കിൽ വായ്പ നൽകാൻ അനുവദിക്കും.

സൗജന്യ ഹോം എനർജി അപ്‌ഗ്രേഡുകൾക്ക് അർഹതയില്ലാത്തതും എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ ആളുകൾക്ക് പദ്ധതി വഴി സഹായം നൽകുമെന്ന് പരിസ്ഥിതി മന്ത്രി Eamon Ryan പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: