അയർലണ്ടിൽ വീടുകൾ നവീകരിക്കാൻ സർക്കാർ പദ്ധതി വഴി വായ്പ; കുറഞ്ഞ പലിശനിരക്കിൽ ജനുവരി മുതൽ ലഭ്യമാകും

അയർലണ്ടിൽ വീടുകൾ നവീകരിക്കാനായി കുറഞ്ഞ പലിശനിരക്കിൽ സർക്കാർ നൽകുന്ന വായ്പകൾ അടുത്ത വർഷം ജനുവരി മുതൽ ലഭ്യമാകും. ഇത് സംബന്ധിച്ച പദ്ധതിക്ക് സർക്കാർ കഴിഞ്ഞ ദിവസം അന്തിമ രൂപം നൽകി. ഇൻസുലേഷൻ, സോളാർ പാനലുകൾ, ഹീറ്റ് പമ്പുകൾ തുടങ്ങിയ ജോലികൾക്കായാണ് പണം ലഭിക്കുക. Sustainable Energy Association of Ireland (SEAI)-ന്റെ ഗ്രാന്റുകളോടൊപ്പം ഈ തുക ഉപയോഗിക്കാം. 10 വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാവുന്ന വിധത്തിൽ 5,000 മുതൽ 75,000 യൂറോ വരെയാണ് വായ്പകൾ ലഭിക്കുക. ക്രെഡിറ്റ് യൂണിയനുകൾ, ബാങ്കുകൾ … Read more

അയർലണ്ടിലെ ഏറ്റവും വിശ്വസനീയ സ്ഥാപനം ക്രെഡിറ്റ് യൂണിയനുകൾ; പട്ടികയിൽ തലകുനിച്ച് ദേശീയ ചാനലായ RTE

അയര്‍ലണ്ടിലെ ഏറ്റവും മോശവും, വിശ്വാസ്യത ഏറ്റവും കുറഞ്ഞതുമായ സ്ഥാപനങ്ങളിലൊന്നായി സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താപ്രക്ഷേപണ കേന്ദ്രമായ RTE. ഏറ്റവും പുതിയ ഐറിഷ് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് റിപ്പോര്‍ട്ടില്‍, ഉപഭോക്തൃ സംതൃപ്തിയില്‍ 17 ശതമാനവും, വിശ്വാസ്യതയില്‍ 25 ശതമാനവും കുറവാണ് ദേശീയ വാര്‍ത്താപ്രക്ഷേപണകേന്ദ്രം രേഖപ്പെടുത്തിയത്. ചാനലിലെ ജനകീയ പരിപാടിയായ ലേറ്റ് ലേറ്റ് ഷോയുടെ അവതാരകനായിരുന്ന റയാന്‍ ടബ്രൈഡിക്ക് അധികശമ്പളം നല്‍കിയത് വിവാദമായത് ചാനലിന്റെ യശസ്സ് കുറച്ചുവെന്ന് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നുണ്ട്. അതേസമയം ടബ്രൈഡിയുമായി ബന്ധപ്പെട്ട പ്രശ്‌നം മാത്രമല്ലെന്നും, ഒരേ പരിപാടികള്‍ തന്നെ … Read more

‘അയർലണ്ടുകാർ അസ്വസ്ഥരാണ്’; തങ്ങളുടെ സമ്പാദ്യത്തിൽ ഉടൻ വർദ്ധനയുണ്ടാകില്ലെന്ന് ഭൂരിപക്ഷം

അയര്‍ലണ്ടിലെ Consumer Sentiment Index-ല്‍ കുറവ്. ജനങ്ങള്‍ക്ക് ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും, തങ്ങളുടെ വ്യക്തിഗത സാമ്പത്തികാവസ്ഥയിലുമുള്ള ശുഭാപ്തിവിശ്വാസം അടിസ്ഥാനമാക്കിയാണ് ആ രാജ്യത്തെ Consumer Sentiment Index കണക്കാക്കുന്നത്. The Credit Union പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അയര്‍ലണ്ടിലെ Consumer Sentiment Index സെപ്റ്റംബര്‍ മാസത്തില്‍ 58.8-ലേയ്ക്ക് താഴ്ന്നിരിക്കുകയാണ്. ഓഗസ്റ്റില്‍ ഇത് 62.2 ആയിരുന്നു. അതേസമയം 2022 ഫെബ്രുവരിയില്‍ റഷ്യയുടെ ഉക്രെയിന്‍ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പ് 77 ആയിരുന്നു അയര്‍ലണ്ടിന്റെ Consumer Sentiment Index. … Read more