‘ആളപായം ഇല്ലാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രം’; മേയോയിൽ 100 വർഷം പഴക്കമുള്ള കെട്ടിടം തകർന്നു വീണ്‌ അഞ്ച് പേർക്ക് പരിക്ക്

കൗണ്ടി മേയോയിലെ Kilkelly യിൽ തകർന്നുവീണ കെട്ടിടത്തിനടിയിൽ പെട്ട അഞ്ച്‌ പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെയാണ് മെയിൻ സ്ട്രീറ്റിൽ പബ്, ലോഡ്ജ്, റസ്റ്ററന്റ് എന്നിവയുമായി പ്രവർത്തിക്കുന്ന Duffy’s Pub കെട്ടിടത്തിന്റെ മേൽക്കൂര ഇടിഞ്ഞു വീണത്.

ഇതിനിടയിൽ പെട്ട അഞ്ച് പേരെയും ഗാർഡയും അടിയന്തര രക്ഷാസേനയും എത്തി രക്ഷപ്പെടുത്തുകയും, നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നിർത്തിയിട്ട ഒരു വാനും തകർന്ന കെട്ടിടത്തിന് അടിയിൽ പെട്ടു.

ഭാഗ്യം കൊണ്ട് മാത്രമാണ് ആളുകൾ രക്ഷപ്പെട്ടതെന്ന് പറഞ്ഞ Fianna Fáil കൗൺസിലർ ആയ John Caulfield, സ്‌‌കൂൾ പ്രവൃത്തി ദിവസം ആയിരുന്നെങ്കിൽ ഇവിടെ കൂടെ നടന്നുപോകാറുള്ള കുട്ടികൾക്കും അപകടം സംഭവിച്ചേനെ എന്നും കൂട്ടിച്ചേർത്തു.

സംഭവത്തിൽ ഗാർഡയും, ആരോഗ്യ വകുപ്പും പ്രത്യേകമായി അന്വേഷണം നടത്തും.

Share this news

Leave a Reply

%d bloggers like this: