ഡബ്ലിൻ എയർപോർട്ടിൽ ആളില്ലാത്ത ലഗേജുകൾ 2 യൂറോയ്ക്ക് വിറ്റ് ഒഴിവാക്കുന്നു?

ഡബ്ലിൻ എയർപോർട്ടിൽ ആളില്ലാത്ത ലഗേജുകളും, അതിൽ അടങ്ങിയിരിക്കുന്ന സാധനങ്ങളും വെറും 2 യൂറോ നിരക്കിൽ വിറ്റ് ഒഴിവാക്കുന്നു! വാർത്ത കേട്ടയുടൻ എയർപോർട്ടിലേക്ക് ഓടാൻ വരട്ടെ- നല്ല ഒന്നാന്തരം വ്യാജ വാർത്തയാണ് ഇതെന്ന് സ്ഥിരീകരിച്ച് എയർപോർട്ട് അധികൃതർ തന്നെ രംഗത്തു വന്നിരിക്കുകയാണ്. ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ് കുറച്ചു ദിവസങ്ങളായി ഇത്തരം ഒരു വ്യാജ വാർത്ത പരക്കുന്നത്.

വിമാനത്തിൽ യാത്ര ചെയ്തവർ ക്ലെയിം ചെയ്യാതെ പോയ ബാഗുകളും, അവയിലെ ഇലക്ട്രോണിക്‌സ് അടക്കമുള്ള സാധനങ്ങളും എയർപോർട്ടിലെ സ്ഥലം ലാഭിക്കുന്നതിനായി വെറും 2 യൂറോ നിരക്കിൽ അധികൃതർ വിറ്റ് ഒഴിവാക്കുന്നു എന്നാണ് പ്രചാരണം. വാർത്തയ്ക്ക് ഒപ്പം കാണുന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്ത ഓൺലൈൻ ആയി ഓർഡർ നൽകാം എന്നും പറയുന്നു. എന്നാൽ ഈ വാർത്ത വ്യാജം ആണ്. ലിങ്കിൽ ക്ലിക്ക്‌ ചെയ്യുന്നത് വഴി സാമ്പത്തിക, വ്യക്തി വിവരങ്ങൾ തട്ടിപ്പുകാർ ചോർത്തിയെടുത്തേക്കാം എന്നതിനാൽ, ഇത് വെറും ഒരു വ്യാജ വാർത്തയായി കണ്ട് അവഗണിക്കുന്നതാണ് നല്ലത്.

Share this news

Leave a Reply

%d bloggers like this: