അയർലണ്ടിലെ SuperValu-വിൽ നിന്നും ഒരു ബാഗ് നിറയെ ഭക്ഷണസാധനങ്ങൾ വെറും 4.99 യൂറോയ്ക്ക്!

ജീവിതച്ചെലവ് വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായൊരു വാര്‍ത്തയുമായി അയര്‍ലണ്ടിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ SuperValu. കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ഒരു പ്രത്യേക ഓഫര്‍ പ്രകാരം, ഉപഭോക്താക്കള്‍ക്ക് വെറും 4.99 യൂറോയ്ക്ക് ഒരു ബാഗ് നിറയെ ഭക്ഷണസാധനങ്ങള്‍ വാങ്ങാം. കാലാവധി തീരാന്‍ ഏറെ നാളില്ലാത്ത ഭക്ഷണസാധനങ്ങളാണ് അവയുടെ മൂന്നിലൊന്ന് വിലയ്ക്ക് ഇത്തരത്തില്‍ ലഭിക്കുന്നത്.

ഫുഡ് സര്‍പ്ലസ് ആപ്പായ Too Good To Go-മായി ചേര്‍ന്നാണ് ‘സീക്രട്ട് ഡിസ്‌കൗണ്ട്’ എന്ന പേരില്‍ ഇത്തരം ‘സര്‍പ്രൈസ് ബാഗുകള്‍’ നല്‍കുന്നതിന് SuperValu തുടക്കം കുറിച്ചിരിക്കുന്നത്.

ചില്‍ഡ് മീറ്റ്, ഡെയറി ഉല്‍പ്പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, സാലഡുകള്‍, സാന്‍ഡ് വിച്ചുകള്‍, റെഡി മീല്‍സ്, ബേക്കറി സാധനങ്ങള്‍ എന്നിവയെല്ലാം സര്‍പ്രൈസ് ബാഗുകള്‍ വഴി ലഭിക്കും. ഒരു ബാഗ് നിറയെ ഭക്ഷ്യവസ്തുക്കള്‍ 4.99 യൂറോയ്ക്കും, 5.99 യൂറോയ്ക്കും ലഭിക്കും.

നിലവില്‍ രാജ്യത്തെ 33 സ്‌റ്റോറുകളിലാണ് ആദ്യഘട്ടമായി ഓഫര്‍ ലഭ്യമാകുക. പിന്നീട് ഇത് രാജ്യവ്യാപകമാക്കുമെന്നും SuperValu പറയുന്നു.

സര്‍പ്രൈസ് ബാഗ് വാങ്ങാനായി ഫ്രീ അപ്പായ Too Good To Go ഡൗണ്‍ലോഡ് ചെയ്ത ശേഷം, അതില്‍ പറഞ്ഞിരിക്കുന്ന പ്രദേശത്തെ സ്റ്റോറില്‍ നിന്നും തെരഞ്ഞെടുക്കാവുന്നതാണ്.

ഓഫര്‍ ലഭ്യമായിരിക്കുന്ന സ്റ്റോറുകള്‍ ചുവടെ:

 • SuperValu Knocklyon, Dublin
 • SuperValu Rathgar, Dublin
 • SuperValu Sutton, Dublin
 • SuperValu Newcastle, Dublin
 • SuperValu Lucan, Dublin
 • SuperValu Sundrive, Dublin
 • SuperValu Rush, Dublin
 • SuperValu Blackrock, Dublin
 • SuperValu Ballinteer, Dublin
 • SuperValu Aston Quay, Dublin
 • SuperValu Walkinstown, Dublin
 • SuperValu Balally, Dublin
 • SuperValu Kilmainham, Dublin
 • SuperValu Swords, Dublin
 • SuperValu Finglas, Dublin
 • SuperValu Ranelagh, Dublin
 • SuperValu Northside, Dublin
 • SuperValu Rathborne, Dublin
 • SuperValu Templeogue, Dublin
 • Mulhall’s SuperValu Portlaoise, Laois
 • SuperValu Portlaoise, Laois
 • SuperValu Kilbarry Centre, Waterford
 • SuperValu The Hypercentre, Waterford
 • Dick’s SuperValu Ballyragget, Kilkenny
 • SuperValu Thomastown, Kilkenny
 • SuperValu Loughboy, Kilkenny
 • Flynn’s SuperValu Lackagh, Galway
 • SuperValu Bandon, Cork
 • Riordan’s SuperValu Fermoy ,Cork
 • SuperValu Limerick, Limerick
 • SuperValu Charlesland, Wicklow
 • Kenny’s SuperValu Blessington, Wicklow
 • SuperValu Bray, Wicklow
Share this news

Leave a Reply

%d bloggers like this: