പ്രതിഷേധങ്ങൾക്കിടെ പേരുമാറ്റി കോർക്കിലെ ഏറ്റവും വലിയ സ്റ്റേഡിയം; ഇനി അറിയപ്പെടുക ‘SuperValu Pairc Uí Chaoi’ എന്ന പേരിൽ

കോര്‍ക്കിലെ ഏറ്റവും വലിയ സ്‌റ്റേഡിയമായ Pairc Uí Chaoimh ഇനി അറിയപ്പെടുക ‘SuperValu Pairc Uí Chaoi’ എന്ന പേരില്‍. സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാരായ SuperValu-വുമായി 10 വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പേരുമാറ്റമെന്ന് Cork GAA (Gaelic Athletic Association) അറിയിച്ചു. അതേസമയം സൂപ്പര്‍മാര്‍ക്കറ്റിന്റെ പേര് സ്റ്റേഡിയത്തിനൊപ്പം ചേര്‍ക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ GAA ആരാധകര്‍, രാഷ്ട്രീയക്കാര്‍ മുതലായവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അയര്‍ലണ്ടിന്റെ സ്വാതന്ത്രത്തിനായി പോരാടിയ Pádraig Ó Caoimh-ന്റെ പേരാണ് സ്റ്റേഡിയത്തിന് നല്‍കിയിരിക്കുന്നത്. മുന്‍ GAA ജനറല്‍ സെക്രട്ടറിയുമായിരുന്നു … Read more

അയർലണ്ടിലെ SuperValu-വിൽ നിന്നും ഒരു ബാഗ് നിറയെ ഭക്ഷണസാധനങ്ങൾ വെറും 4.99 യൂറോയ്ക്ക്!

ജീവിതച്ചെലവ് വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായൊരു വാര്‍ത്തയുമായി അയര്‍ലണ്ടിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ SuperValu. കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ഒരു പ്രത്യേക ഓഫര്‍ പ്രകാരം, ഉപഭോക്താക്കള്‍ക്ക് വെറും 4.99 യൂറോയ്ക്ക് ഒരു ബാഗ് നിറയെ ഭക്ഷണസാധനങ്ങള്‍ വാങ്ങാം. കാലാവധി തീരാന്‍ ഏറെ നാളില്ലാത്ത ഭക്ഷണസാധനങ്ങളാണ് അവയുടെ മൂന്നിലൊന്ന് വിലയ്ക്ക് ഇത്തരത്തില്‍ ലഭിക്കുന്നത്. ഫുഡ് സര്‍പ്ലസ് ആപ്പായ Too Good To Go-മായി ചേര്‍ന്നാണ് ‘സീക്രട്ട് ഡിസ്‌കൗണ്ട്’ എന്ന പേരില്‍ ഇത്തരം ‘സര്‍പ്രൈസ് ബാഗുകള്‍’ നല്‍കുന്നതിന് SuperValu തുടക്കം കുറിച്ചിരിക്കുന്നത്. … Read more

അയർലണ്ടിൽ പാൽ വില കുറച്ച് Lidl-ഉം Aldi-യും; വിലക്കുറവ് പ്രഖ്യാപിച്ച് Supervalu-ഉം

അയര്‍ലണ്ടിലെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ Lidl, Aldi എന്നിവ പാല്‍ വിലയില്‍ കുറവ് വരുത്തി. സ്വന്തം ബ്രാന്‍ഡുകളുടെ പാലിനാണ് ശനിയാഴ്ച മുതല്‍ 10 സെന്റ് കുറച്ചത്. തിങ്കളാഴ്ച മുതല്‍ സമാനമായ വിലക്കുറവ് Supervalu-വും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ Lidl-ല്‍ രണ്ട് ലിറ്റര്‍ പാലിന് വില 2.19 യൂറോയില്‍ നിന്നും 2.09 യൂറോ ആയി കുറഞ്ഞു. ഉപഭോക്താക്കള്‍ക്കാകെ 3 മില്യണ്‍ യൂറോ ഇതുവഴി ലാഭമുണ്ടാകുമെന്ന് കമ്പനി പറഞ്ഞു. ദിവസേന വിപണിവില നിരീക്ഷിക്കുന്നതായും, ഉപഭോക്താക്കളില്‍ നിന്നും അമിതവില ഈടാക്കുന്നില്ലെന്ന് തങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ടെന്നും … Read more

കീടങ്ങളുടെ സാന്നിദ്ധ്യം; ബസ്മതി റൈസ് അടക്കമുള്ള അരി ഉൽപ്പന്നങ്ങൾ തിരികെ വിളിച്ച് Supervalu-ഉം, Centra-യും

കീടങ്ങളുടെ സാന്നിദ്ധ്യത്തെത്തുടര്‍ന്ന് അയര്‍ലണ്ടിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളായ Supervalu, Centra എന്നിവ ഏതാനും ഉല്‍പ്പന്നങ്ങള്‍ തിരികെ വിളിക്കുന്നു. താഴെ പറയുന്ന ബാച്ചുകളിലെ അരി ഉല്‍പ്പന്നങ്ങളിലാണ് കീടങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതെത്തുടര്‍ന്ന് പോയിന്റ് ഓഫ് സെയില്‍ നോട്ടീസുകള്‍ കടകള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ ഇവ വാങ്ങി ഉപയോഗിക്കരുതെന്നും Food Safety Authority of India (FSAI) നിര്‍ദ്ദേശം നല്‍കുന്നു.