അയർലണ്ടിൽ വീട് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? പണം സ്വരുക്കൂട്ടുന്നത് മുതൽ താക്കോൽ കൈയ്യിൽ കിട്ടുന്നത് വരെ അറിയേണ്ടതെല്ലാം

അഡ്വ. ജിതിൻ റാം

അയര്‍ലണ്ടില്‍ വീട് വാങ്ങാൻ ഒരുപാട് നടപടിക്രമങ്ങളുണ്ട്. വീട് വാങ്ങാൻ പ്ലാൻ ചെയ്യുന്നത് മുതൽ താക്കോൽ കൈയിൽ കിട്ടുന്നത് വരെയുള്ള സമ്പൂർണ്ണ നടപടിക്രമങ്ങളെ പറ്റി അറിയാം:

നിക്ഷേപിക്കാനുള്ള പണം സമ്പാദിക്കുക

ഒരു വീട് വാങ്ങാൻ ആദ്യം സ്വരുക്കൂട്ടി വെക്കേണ്ടത് അതിനാവശ്യമായ പണം തന്നെയാണ്. നമ്മൾ സമ്പാദിക്കുന്ന പണം ഒരു സേവിംഗ്സ് അക്കൗണ്ട് തുടങ്ങി 10% ഡെപ്പോസിറ്റ് തുകയ്ക്ക് വേണ്ടി ബാങ്കിൽ നിക്ഷേപിക്കുന്നത് ഉചിതമായ തീരുമാനമാണ്. ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റാണ് പൊതുവെ ബാങ്ക് എടുക്കുന്നത് (ഒരു വർഷമാണ് ഉചിതം). ഏതൊരു mortgage lender-നെയും നമുക്ക് വിശ്വസിപ്പിക്കാൻ കൈയ്യിൽ ഒരു തുകയുള്ളത് നല്ലതാണ്. മോർട്ട്ഗേജിനായി അപേക്ഷിക്കുമ്പോഴും ഇത് ഉപകാരപ്പെടും.

പൊതുവേ നമ്മൾ മലയാളികൾ കുടുംബമായാണ് അപേക്ഷകൾ വയ്ക്കുന്നത്. ഒരു വർഷത്തെ ശമ്പളത്തിന്റെ 3.5 ഇരട്ടി ആണ് പരമാവധി മോർട്ടഗേജ് തുക. നല്ല സേവിംഗ്സ് ചരിത്രമാണെങ്കിൽ Central Bank-ൽ നിന്ന് കൂടുതൽ മോർട്ട്ഗേജ് കിട്ടാം.

നിങ്ങൾ പണം അധികം സമ്പാദിച്ച് വെച്ചിട്ടില്ലെങ്കിലും credit history നല്ലതാണെങ്കിൽ (ലോൺ എടുത്ത് കൃത്യമായി തിരിച്ചടച്ചിട്ടുണ്ടെങ്കിലും credit card യഥാസമയം അടച്ചിട്ടുണ്ടെങ്കിലും ഇതിന് ബുദ്ധിമുട്ടുണ്ടാകില്ല) നിങ്ങൾക്ക് മാതാപിതാക്കളുടെ കൈയ്യിൽ നിന്നോ സുഹൃത്തുക്കളുടെ കൈയ്യിൽ നിന്നോ ഈ ഡെപ്പോസിറ്റ് കൊടുക്കാനുള്ള പണം ഗിഫ്റ്റായി വാങ്ങാം. അതിന് ഒരു ഗിഫ്റ്റ് ലെറ്റർ ഫോർമാറ്റ് ബാങ്ക് തന്നെ തരും.

നിങ്ങൾ ഒരു stamp 4-ഉം നിങ്ങളുടെ spouse stamp 1G-യും ആണെങ്കിൽ പോലും നിങ്ങൾക്ക് വീട് വാങ്ങാൻ ബാങ്ക് മോർട്ട്ഗേജ് അനുവദിക്കും.

ഐറിഷ് സിറ്റിസൺഷിപ് , stamp 4 ഉള്ള ആളുകൾക്ക് വീട് വാങ്ങൽ എളുപ്പമാണ്.

Central Bank of Ireland-ന്റെ വിവിധ നിയമങ്ങളിന്മേൽ ആദ്യമായി വീട് വാങ്ങുന്നയാൾക്കും അല്ലാത്തവർക്കും നിക്ഷേപത്തുക വ്യത്യസ്തമാണ്.

Help to Buy (HTB) പദ്ധതി

ആദ്യമായി വാങ്ങുന്നവർക്ക് ആകെത്തുകയുടെ 90% ബാങ്കിൽ നിന്ന് വായ്പയായി ലഭിക്കും. ബാക്കി 10% നമ്മളുടെ കൈവശം ഉണ്ടായിരിക്കണം. Help to Buy (HTB) എന്ന പദ്ധതി ആദ്യമായി വീട് വാങ്ങുന്നവർക്ക് ഒരു നിക്ഷേപത്തുക കിട്ടാനുള്ളതാണ്. ഈ പദ്ധതിയിലൂടെ നമ്മൾ കഴിഞ്ഞ നാലു വർഷം അടച്ച നികുതിപ്പണം തിരികെ ലഭിക്കും. പുതിയ നിയമങ്ങൾ അനുസരിച്ച് ഈ പദ്ധതിയിലൂടെ പരമാവധി €30,000 ലഭിക്കും. ഒരു വീട് വാങ്ങാൻ ആണെങ്കിൽ ആകെ തുകയുടെ 10% ഈ പദ്ധതി വഴി ലഭിക്കും. വീട് നിർമ്മിക്കുകയാണെങ്കിൽ അതിന്റെ പണിതീർന്നുള്ള മുഴുവൻ തുകയുടെ 10% ലഭിക്കും.

HTB-യെ കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://www.rosemalayalam.com/20201118201231/102023/

രണ്ടാമത്തെ വീടോ Investment property-യോ ആണ് വാങ്ങുന്നതെങ്കിൽ നിങ്ങൾക്ക് 80% തുക വരെ ബാങ്ക് വായ്പയായി ലഭിക്കുന്നതാണ്.

ബഡ്ജറ്റ് തയ്യാറാക്കുക

ബഡ്ജറ്റ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏറെയാണ്. വീട്ടീലെ ഓരോ ആവശ്യങ്ങൾക്ക് പണം കണ്ടെത്തുന്നതോടൊപ്പം ബാങ്കിലേക്ക് തിരിച്ചടയ്ക്കാനുള്ള പണത്തിന്റെ വഴിയും കണ്ടുവെച്ചിരിക്കണം.

സ്റ്റാമ്പ് ഡ്യൂട്ടി, ലീഗൽ ഫീസ്, സർവേ ചാർജുകൾ, എൻജിനിയർ റിപ്പോർട്ടുകൾ, വീട് മാറുന്നതിനുള്ള ചിലവുകൾ, ഫർണിച്ചർ, ഡെക്കറേഷൻ, റിപ്പയർ എന്നിവയ്ക്ക് പുറമേ വീട്ടിലെ ജീവിത ചെലവുകൾ കൂടി ബജറ്റിൽ ഉൾപ്പെടും. വൈദ്യുതി ചെലവ്, വീട് ഇൻഷുറൻസ്, ടിവി, വസ്തു കരം, എന്നിങ്ങനെയും പലതും അതിൽ ഉൾപ്പെടും.

Approval in Principal

നിങ്ങൾക്ക് നേരിട്ട് വായ്പയ്ക്ക് അപേക്ഷിക്കുകയോ ഒരു ബ്രോക്കറിന്റെ സഹായമോ തേടാം. പലിശ നിരക്ക് പലയിടത്തും പലതായിരിക്കും. ആദ്യമായി വാങ്ങുന്നവർ ആകെത്തുകയും അടച്ചു തീർക്കേണ്ട വർഷങ്ങളുടെ കാലാവധി കൂടെ പരിഗണിച്ചാവണം വായ്പ തിരഞ്ഞെടുക്കേണ്ടത്.

ബാങ്ക് ലോൺ അപേക്ഷിക്കാൻ ചെല്ലുമ്പോൾ ,രേഖകൾ സമർപ്പിക്കാതെ തന്നെ നമ്മൾക്ക് കിട്ടാൻ സാധ്യത ഉള്ള ഒരു തുകയുടെ അവലോകനമാണ് Approval in Principal.

Approval in Principal നിങ്ങൾക്ക് വീട് അന്വേഷിച്ചു തുടങ്ങുന്നതിനുള്ള ഒരു താത്കാലിക ഉറപ്പു മാത്രമാണ്. ഇതു ഒരു ലോൺ ഓഫർ അല്ല. നിങ്ങൾ നിങ്ങളുടെ സാലറി, റെസിഡൻഷ്യൽ രേഖകൾ സമർപ്പിച്ച ശേഷം മാത്രമേ ബാങ്ക് നിങ്ങൾക്ക് ലോൺ ഓഫർ തരികയുള്ളു. ബാങ്ക് തരുന്ന ആ ഉറപ്പിന്മേൽ നമുക്ക് വീട് കണ്ടെത്താനും അഡ്വാൻസ് കൊടുക്കാനും solicitor-നെ കണ്ടെത്താനും ആരംഭിക്കാം.

അനുയോജ്യമായ വീട് കണ്ടെത്തുക

നിങ്ങൾക്ക് അനുയോജ്യമായ വീട് ഏതു മുഖേനെയും കണ്ടെത്താവുന്നതാണ്. സുഹൃത്തുക്കൾക്കോ പരിചയക്കാർക്കോ അവരുടെ അടുത്തുള്ള വീടുകൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താനാകും. ഓൺലൈനായും പരസ്യങ്ങളിലൂടെയും നിങ്ങൾക്ക് വീട് കണ്ടെത്താം. വിൽക്കാൻ വച്ചിരിക്കുന്ന എല്ലാ വീടുകൾക്കും Building Energy Rating സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വസ്തു എത്രത്തോളം വൈദ്യുതക്ഷമമാണെന്ന് നമുക്ക് മനസ്സിലാവും. A മുതൽ G വരെയാണ് വീടുകൾക്ക് മികവിന്റെ അടിസ്ഥാനത്തിൽ തരം തിരിച്ചിരിക്കുന്നത്.

Solicitor-നെ കണ്ടെത്തുക

വസ്തുവിന്റെ നിയമപരമായ വശങ്ങൾ കൈകാര്യം ചെയ്യാൻ ഒരു solicitor-നെ നിയോഗിക്കെണ്ടത് അത്യാവശ്യമാണ്. ഇരു പക്ഷത്തുമുള്ള solicitors ആണ് ബാക്കി കാര്യങ്ങളെല്ലാം നടത്തുന്നത്. Solicitors-ന്റെ ഫീസ് ഏറിയും കുറഞ്ഞും ഇരിക്കും. ചിലപ്പോൾ നിങ്ങളുടെ വസ്തുവിലയുടെ ഒരു ചെറിയ ശതമാനമാകാം ഫീസായി ആവശ്യപ്പെടുക.

വീടിന്റെ അഡ്വാൻസ് തുക അടയ്ക്കുക

നമ്മൾക്ക് ഒരു വീട് ഇഷ്ടപെട്ടാൽ ആ വീട് വേറൊരാൾക്ക് വിറ്റു പോകാതിരിക്കാൻ ആണ് നമ്മൾ അഡ്വാൻസ് കൊടുക്കുന്നത്. അഡ്വാൻസ് കൊടുത്ത ശേഷം നമ്മൾ കൊടുത്ത സോളിസിറ്ററിന്റെ വിവരങ്ങൾ ഉപയോഗിച്ച് ഇവർ Sales Advice അയക്കും. ഇതിനു ശേഷം നമ്മൾ വാങ്ങാൻ ഉദ്ദേശിക്കുന്ന വീടിന്റെ ആധാരം നമ്മളുടെ സോളിസിറ്ററിന് builder/ vendor സോളിസിറ്റർ അയച്ചു കൊടുക്കും.

ലോൺ ഓഫർ കിട്ടുന്നതിനായി ബാങ്കിൽ രേഖകൾ സമർപ്പിക്കുക

ബാങ്കിന് വേണ്ട രേഖകൾ സമർപ്പിച്ച ശേഷം അത് ശെരിയാണെങ്കിൽ ബാങ്ക് ലോൺ ഓഫറിന്റെ ഒരു കോപ്പി നിങ്ങൾക്കും മറ്റോരു കോപ്പി solicitor-നും അയച്ചു കോടുക്കും. ലോൺ ഓഫർ കിട്ടുന്നതിന് ഒപ്പം തന്നെ മോർട്ടഗേജ് ഇൻഷുറൻസും എടുക്കേണ്ടതാണ്

Solicitor ഓഫീസിൽ പോയി ലോൺ ഓഫർ സമ്മതമാണെന്ന് ഒപ്പിട്ടു കഴിഞ്ഞാൽ solicitor നമുക്കുവേണ്ടി പ്രവർത്തിക്കുകയും ലോൺ ആപ്ലിക്കേഷൻ സമർപ്പിക്കുകയും ചെയ്യും.

വീട് വാങ്ങാനുള്ള വീടിന്റെ കോൺട്രാക്ട് ഓഫർ

കുറച്ച് ഉപാധികളൊടെ builder നിങ്ങൾക്ക് ഒരു ഓഫർ നൽകും. Solicitors ഈ ഉപാധികൾ നന്നായി മനസ്സിലാക്കി ആവശ്യമായ തിരുത്തലുകൾ വരുത്തും. പൂർണ്ണമായും സംതൃപ്തി തോന്നിയാൽ മാത്രമേ ഇവ അംഗീകരിക്കുകയുള്ളു. അതിന് ശേഷം നിങ്ങൾ solicitor ഓഫീസിൽ പോയി Building contract ഒപ്പിട്ടു നൽകേണ്ടതാണ്.

എപ്പോൾ ഡെപ്പോസിറ്റ് കൊടുക്കണം?

Contract ഒപ്പിട്ടു കഴിഞ്ഞാൽ വീട് വാങ്ങാൻ നിങ്ങൾ ബാധ്യസ്ഥരാണ്. അഡ്വാൻസ് കിഴിച്ച് 10% ഡെപ്പോസിറ്റ് തുക അല്ലെങ്കിൽ അഡ്വാൻസ് കിഴിച്ച് HTB-യിലൂടെ കിട്ടിയ €30000 deposit ആയി നിങ്ങളുടെ സോളിസിറ്ററിനു കൊടുക്കേണ്ടതാണ് അതിനു ശേഷം നിങ്ങളുടെ സോളിസിറ്റർ contract അയക്കുന്നതിനോട് ഒപ്പം തന്നെ ഈ തുക builder/ vendor സോളിസിറ്ററിന് കൈമാറും.

അതിന് ശേഷമാണ് snagging ചെയ്യുന്നത്. snagging നിങ്ങൾ തന്നെ ആളെ കണ്ടെത്തി ചെയ്യേണ്ടതാണ്.വീട് വാങ്ങുന്നതിന് മുമ്പ് അതിലുള്ള ന്യൂനതകൾ ഒരു സർവേയിലൂടെ കണ്ടെത്തുക. ഉദാഹരണത്തിന്, ഭിത്തിയിലുള്ള വിള്ളലുകൾ, കൃത്യമായി അടയാത്ത വാതിലുകളും ജനാലകളും, വൃത്തിയില്ലാത്ത പ്ലാസ്റ്റർ വർക്കുകൾ, പൊട്ടിയ സ്വിച്ചുകൾ, ലീക്കുള്ള പൈപ്പുകൾ എന്നിവ കണ്ടെത്തുന്നതാണ് snagging.

എപ്പോഴാണ് ലോൺ അനുവദിക്കുന്നത്?

നമ്മൾ സോളിസിറ്റർ ഓഫീസിൽ വെച്ച് ഒപ്പിട്ട ബാങ്ക് ലോൺ ഓഫർ രെഖകളെല്ലാം Solicitor തിരികെ ബാങ്കിന് മുന്നിൽ സമർപ്പിക്കും..അതിന് ശേഷം നിങ്ങൾ ഒപ്പിട്ട building contract, vendor-ന് അയച്ചുകോടുക്കുക. അതോടൊപ്പം transaction complete ചെയ്യാൻ closing document-ഉം builder/ vendor സോളിസിറ്ററോട് ആവശ്യപ്പെടും

ഇതേ സമയം ബാങ്കിൽ ഒരു cheque requisition form സമർപ്പിക്കും (. ബാങ്ക് രേഖകൾ നിങ്ങൾ ഒപ്പിട്ട ശേഷം ബാങ്കിന് സമർപ്പിക്കുന്ന രേഖകളിൽ ഈ cheque requisition form സമർപ്പിക്കില്ല കാരണം ബാങ്ക് ഫണ്ട് റിലീസ് ചെയ്തു സോളിസിറ്റർ അക്കൗണ്ടിൽ എത്തിയാൽ അന്ന് മുതൽ നിങ്ങൾ പലിശ കൊടുക്കണമെന്ന നിബന്ധന ഉള്ളത് കൊണ്ടാണ് ) ബാങ്കിൽ നിന്നും പണം solicitor-ന്റെ അക്കൗണ്ടിലേക്ക് വന്ന ശേഷം closing document ഉൾപ്പെടെ രേഖകൾ എല്ലാം കൃത്യമാണെങ്കിൽ നിങ്ങളുടെ സോളിസിറ്റർ അക്കൗണ്ടിലുള്ള പണം (ബാങ്ക് കൊടുത്തത് ) vendor solicitor-ന്റെ അക്കൗണ്ടിലേക്ക് അയച്ച് കൊടുക്കും.അതോടൊപ്പം സ്റ്റാമ്പ് ഡ്യൂട്ടി, റജിസ്ട്രേഷൻ ഫീസ്, ലീഗൽ ഫീസ് എന്നിവ solicitor-ന് കൈമാറുകയും നിങ്ങൾ ചെയ്യണം . പണം കൈമാറി കഴിഞ്ഞാൽ നിങ്ങൾക്ക് താക്കോൽ സ്വന്തമാക്കാം.

പ്രോപ്പർട്ടി റജിസ്ട്രേഷൻ

വീട് നിങ്ങളുടെ പേർക്ക് റജിസ്റ്റർ ചെയ്യുമ്പോൾ ഒരു ഫാമിലി ഹോം ഡിക്ലറേഷൻ കൂടി ഒപ്പിടേണ്ടതാണ്. നിങ്ങളെ പോലെ തന്നെ നിങ്ങളുടെ spouse-നും വീടിന് മേൽ അവകാശം ഉണ്ടെന്നുള്ള രേഖയാണത്. റജിസ്ട്രേഷൻ നടന്നതിന് ശേഷം ആധാരം ബാങ്കിൽ സമർപ്പിക്കുക. വായ്പയുടെ എല്ലാ അടവുകളും കഴിയുമ്പോൾ ആധാരം ബാങ്ക് നിങ്ങൾക്ക് മടക്കി നൽകും.

പ്രോപ്പർട്ടി സംബന്ധമായ എല്ലാ നിയമസഹായങ്ങൾക്കും:

Adv. Jithin Ram

Mob: 089 211 3987

Louis Kennedy Solicitors (പ്രോപ്പർട്ടി ഡീലിങ്സ് ചെയ്യുന്ന അയർലണ്ടിലെ ഏക ഇന്ത്യൻ നിയമ സ്ഥാപനം)

Email: info@louiskennedysolicitors.ie

Share this news

Leave a Reply

%d bloggers like this: