അയർലണ്ടിൽ മോർട്ട്ഗേജ് ലഭിക്കാൻ വേണ്ട ശരാശരി വരുമാനം 82,000 യൂറോ; റിപ്പോർട്ട് പുറത്ത്

ഭവനപ്രതിസന്ധി തുടരുന്ന അയര്‍ലണ്ടില്‍, ആദ്യത്തെ വീട് വാങ്ങാനായി മോര്‍ട്ട്‌ഗേജ് ലഭിക്കുന്നവരുടെ ശരാശരി പ്രായം 35 വയസായി ഉയര്‍ന്നു. Banking and Payments Federation Ireland (BPFI) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം, ആദ്യമായി വീട് വാങ്ങുന്ന അഞ്ച് പേരില്‍ ഒരാള്‍ മാത്രമേ 30 വയസില്‍ താഴെ പ്രായമുള്ളവരായിട്ടുള്ളൂ. ചെറുപ്പക്കാര്‍ രാജ്യത്ത് വീട് വാങ്ങാന്‍ ബുദ്ധിമുട്ടുന്നു എന്ന് സാരം.

നിലവില്‍ മോര്‍ട്ട്‌ഗേജ് ലഭിക്കുന്നവരുടെ ശരാശരി വരുമാനം (household income) 82,000 യൂറോ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെയുള്ളതില്‍ റെക്കോര്‍ഡാണിത്. ഇവര്‍ക്ക് ലഭിക്കുന്ന ശരാശരി മോര്‍ട്ട്‌ഗേജ് തുക 270,000 യൂറോ ആണ്.

അതേസമയം പ്രാദേശിക കണക്കെടുത്താല്‍ ഡബ്ലിനില്‍ ശരാശരി 100,000 യൂറോയ്ക്ക് മുകളില്‍ വരുമാനമുള്ള ഫസ്റ്റ് ടൈം ബയേഴ്‌സിനാണ് മോര്‍ട്ട്‌ഗേജ് ലഭിക്കുന്നത്. ഇവര്‍ക്ക് ലഭിക്കുന്ന ശരാശരി മോര്‍ട്ട്‌ഗേജ് തുകയാകട്ടെ 475,000 യൂറോ ആണ്.

ഈ സാഹചര്യത്തിന് കാരണം സര്‍ക്കാരിന്റെ ഭവന നയങ്ങളാണെന്ന് പ്രതിപക്ഷമായ Sinn Fein വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. ആദ്യമായി വീട് വാങ്ങുന്നവര്‍ വലിയ കടക്കെണിയിലേയ്ക്കും, കൂടിയ തിരിച്ചടവിലേയ്ക്കും എത്തിപ്പെടുകയാണെന്നും പാര്‍ട്ടി വിമര്‍ശിച്ചു.

Share this news

Leave a Reply

%d bloggers like this: