ലൂക്കനിലെ കുട്ടികളുടെ പാർക്കിനെ സംരക്ഷിക്കാൻ കൈകോർക്കാം

ലൂക്കനിലെ Arthur Griffith Park FC-യിലെ സൗകര്യങ്ങള്‍ എടുത്തുമാറ്റാനുള്ള സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ തീരുമാനത്തിനെതിരെ ഒപ്പുശേഖരണം. പ്രദേശത്തെ നിരവധി കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കും മറ്റുമായി ആശ്രയിക്കുന്ന പാര്‍ക്കിലെ സ്റ്റോറേജ് സ്‌പേസ്, പോര്‍ട്ടബിള്‍ ടോയ്‌ലറ്റ് എന്നിവ എടുത്തുമാറ്റാണ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം ഇങ്ങനെ ചെയ്താല്‍ കുട്ടികള്‍ക്ക് വസ്ത്രം മാറാനും, ടോയ്‌ലറ്റ് സൗകര്യം ഉപയോഗിക്കാനും മറ്റ് സ്ഥലങ്ങളെ ആശ്രയിക്കേണ്ടിവരും. മാത്രമല്ല സ്‌റ്റോറേജ് സ്‌പേസില്‍ പ്രവര്‍ത്തിക്കുന്ന ഡീഫൈബ്രിലേറ്റര്‍ ഉപകരണവും മാറ്റപ്പെടുമെന്നതിനാല്‍, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ജീവന്‍ രക്ഷയ്ക്കായി അത് ഉപയോഗിക്കാന്‍ സാധിക്കാതെ വരികയും ചെയ്യും.

ഈ സാഹചര്യത്തില്‍ കൗണ്‍സിലിന്റെ തീരുമാനത്തിനെതിരെ ഒപ്പുശേഖരണവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുകയാണ് Arthur Griffith Park FC. പ്രദേശത്തെ ഒട്ടനവധി കുട്ടികളുടെ ദൈനംദിന ജീവിതത്തെയും, ഒരുപക്ഷേ ഭാവിയെ പോലും ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ തീരുമാനത്തില്‍ നിന്നും കൗണ്ടി കൗണ്‍സിലിനെ പിന്തിരിപ്പിക്കാന്‍ നാട്ടുകാരില്‍ നിന്നും പിന്തുണ ലഭിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.

1,000 ഒപ്പുകള്‍ ശേഖരിച്ച് കൗണ്‍സിലിന് നിവേദനം സമര്‍പ്പിക്കാനുള്ള ഉദ്യമത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം.

ഓണ്‍ലൈന്‍ പെറ്റിഷനില്‍ ഒപ്പുവയ്ക്കാനായി: https://chng.it/qjSVmtpwDj

Share this news

Leave a Reply

%d bloggers like this: